• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വര്‍ണക്കൊള്ള; ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി

cntv team by cntv team
January 1, 2026
in Kerala
A A
ശബരിമല സ്വര്‍ണക്കൊള്ള; ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി യാത്രയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ചാണ് മൊഴി നല്‍കിയത്. അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ അടുത്ത ആഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.ഇന്നലെയാണ് കൊല്ലത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തത്. പുതുതായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് അറിയേണ്ടതുണ്ടായിരുന്നു. ഇതിനായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതിയുടെ പ്രത്യേക അനുമതിയോടെ ചോദ്യം ചെയ്തത്. ഡല്‍ഹി യാത്രയെ കുറിച്ചുള്ള വിവരങ്ങളടക്കം പങ്കുവച്ചുവെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. എന്നാല്‍ പങ്കുവച്ച വിവരങ്ങള്‍ എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ഉടന്‍ മൊഴി രേഖപ്പെടുത്താന്‍ വിളിക്കും. നോട്ടീസ് നല്‍കിയാവും അടൂര്‍ പ്രകാശിനെ വിളിപ്പിക്കുക. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരായ വിവരം ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചു. പകല്‍ വെളിച്ചത്തില്‍ എം.എല്‍.എയുടെ ബോര്‍ഡ് വെച്ച കാറില്‍ പോയാണ് മൊഴി നല്‍കിയതെന്നും പുറത്തുവരുന്ന മൊഴി വിവരങ്ങള്‍ തെറ്റാണെന്നും കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറച്ചു.ആറ്റിങ്ങല്‍ എംപി ആയിരിക്കെ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാന്‍ ക്ഷണിക്കാനാണ് വന്നതെന്നുമായിരുന്നു പോറ്റിയുമായുള്ള ബന്ധത്തെപ്പറ്റി അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി വിളിച്ചതനുസരിച്ചാണ് സോണിയ ഗാന്ധിയെ കാണാന്‍ ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഏതുതരത്തിലുള്ള ബന്ധമാണ് അടൂര്‍ പ്രകാശിന് ഉള്ളതെന്നാണ് അന്വേഷണസംഘം ചോദിച്ചറിയുക. സ്വര്‍ണ തട്ടിപ്പിന് എന്തെങ്കിലും സഹായം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അടൂര്‍ പ്രകാശ് നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കും.

Related Posts

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ
Kerala

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

February 25, 2026
138
‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’
Kerala

‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’

February 25, 2026
51
കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി
Kerala

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

February 25, 2026
335
പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Kerala

പത്താം ക്ലാസുകാർക്ക് റെയിൽവേയിൽ സുവർണ്ണാവസരം: 22,195 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

February 25, 2026
174
കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു
Kerala

കല്ലുപ്പ് ആണ് സാറെ, എല്ലാം റീച്ചിന് വേണ്ടി; ഇൻസ്റ്റ​ഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച യുവാവിനെ ചോദ്യം ചെയ്തു

February 25, 2026
264
‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
Kerala

‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

February 25, 2026
48
Next Post
എ.ടി.എം.കാർഡെടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പന്റെ തലയ്ക്കു വെട്ടിയ ചെറുമകൻ അറസ്റ്റിൽ

എ.ടി.എം.കാർഡെടുത്തത് ചോദ്യംചെയ്തു; അപ്പൂപ്പന്റെ തലയ്ക്കു വെട്ടിയ ചെറുമകൻ അറസ്റ്റിൽ

Recent News

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണം; വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

February 25, 2026
138
ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

February 25, 2026
648
‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’

‘KSU ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം; അനുയായികളെ കയറൂരി വിട്ട് ക്രമസമാധാനം തകര്‍ക്കാമെന്ന് കരുതരുത്’

February 25, 2026
51
ഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്

ഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്

February 25, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025