• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി

cntv team by cntv team
December 31, 2025
in Kerala
A A
ശബരിമല സ്വർണ്ണക്കൊള്ള: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി
0
SHARES
74
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടൂർ പ്രകാശിന് പുറമെ പോറ്റിയുമായി ബന്ധമുള്ള മറ്റ് രാഷ്ട്രീയ നേതാക്കളുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി.ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി തേടിയേക്കുമെന്നാണ് വിവരം. അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധിയുടെ കൂടെ നിൽക്കുന്ന ചിത്രം നേരത്തെ പുറത്ത് വന്നിരുന്നു. 2019ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്താണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ ആദ്യമായി വന്ന് കണ്ടതെന്നാണ് അടൂർ പ്രകാശ് വ്യക്തമാക്കിയിരിക്കുന്നത്. സോണിയ ഗാന്ധിയെ കാണാൻ പോറ്റി സ്വന്തം നിലയിൽ അപ്പോയിൻമെൻ്റ് നേടിയെന്നും പിന്നീട് ഒപ്പം വരാൻ തന്നോട് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അങ്ങനെയാണ് പോറ്റിക്കൊപ്പം പോയതെന്ന് വിശദീകരിച്ച് അടൂർ പ്രകാശ് കാട്ടുകള്ളനാണ് ഒപ്പം വന്നതെന്ന് മനസ്സിലാക്കാനായില്ലെന്നും വ്യക്തമാക്കിയിരുന്നു.നേരത്തെ സ്വർണ്ണക്കൊളളയുമായി ബന്ധപ്പെട്ട് മുൻദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി മൊഴിയെടുക്കാനായി വിളിച്ചുവരുത്തിയിരുന്നു. മൊഴിയിൽ കൂടുതൽ വ്യക്തവരുത്താൻ കടകംപള്ളി സുരേന്ദ്രനെ വീണ്ടും എസ്ഐടി വിളിപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രന് സാമ്പത്തിക ഇടപാട് ഉണ്ടായിട്ടുണ്ടോയെന്നും എസ്ഐടി പരിശോധിക്കും. പോറ്റിയുടെ സ്പോൺസർഷിപ്പിൽ കഴക്കൂട്ടത്ത് നിർമ്മിച്ച വീടുകളെക്കുറിച്ചും എസ്ഐടി വിശദമായ അന്വേഷണം നടത്തും.ഇതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടുണ്ട്. ഗോവർദ്ധൻ, പങ്കജ് എന്നിവരെയും എസ്ഐടി കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. ഒറ്റ ദിവസത്തെ കസ്റ്റഡിയിലാണ് ഇവരെ വിട്ടിരിക്കുന്നത്.

Related Posts

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
66
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
28
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
334
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും
Business

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
65
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ
Kerala

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
151
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്
Kerala

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
34
Next Post
വൻ വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും, ഇന്ന് വൈകിട്ട് 6 -12 മണി വരെ ഓരോ ഓർഡറിനും 120-150 വരെ പേ ഔട്ട്

വൻ വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും, ഇന്ന് വൈകിട്ട് 6 -12 മണി വരെ ഓരോ ഓർഡറിനും 120-150 വരെ പേ ഔട്ട്

Recent News

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
66
രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

രാജ്യത്തെ പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്സൈറ്റ് പുറത്തിറക്കി

October 3, 2026
7
ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

ഹൃദയങ്ങൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബിജു മേനോൻ ചിത്രത്തിന് ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ

October 3, 2026
25
ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

October 3, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025