• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി

cntv team by cntv team
December 31, 2025
in Kerala
A A
മദ്യത്തിന് പേരിടല്‍ മത്സരം ചട്ടലംഘനം; പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചുള്ള സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് ‘സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്’ ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണെന്നും നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും സമിതി ആരോപിച്ചു.കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതും അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യംവെച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് സര്‍ക്കാര്‍ എന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു.ബ്രാന്‍ഡിക്ക് ഏറ്റവും മികച്ച പേര് നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം നല്‍കാനാണ് ബെവ്‌കോ തീരുമാനം. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്നും നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരമാണ് ബവ്‌കോ പൊതുജനങ്ങള്‍ക്കായി ഒരുക്കുന്നത്. ജനുവരി ഏഴിനകം malabardistilleries@gmail.com എന്ന ഇമെയിലിലേക്ക് പേരും ലോഗോയും അയക്കാനാണ് ബെവ്‌കോ എംഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Related Posts

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Kerala

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
105
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം
Crime

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
195
സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി
Kerala

സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകൾ, പകർച്ചവ്യാധികൾ കൂടാൻ കാരണം ശുചീകരണത്തിലെ പിഴവ്- ആരോഗ്യമന്ത്രി

June 16, 2026
46
‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ
Kerala

‘മൊബൈലുമായി വന്ന് സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറുന്നു, ​പാപ്പരാസി രീതി തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; ഫാത്തിമ തഹ്ലിയ എംഎൽഎ

June 16, 2026
333
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ
Crime

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
130
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌
Kerala

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
36
Next Post
ജനുവരി ഒന്നുമുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും

ജനുവരി ഒന്നുമുതൽ 65 തീവണ്ടികളുടെ വേഗം കൂട്ടുന്നു; യാത്രാസമയം കുറയും

Recent News

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

June 16, 2026
105
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
76
ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

ഓപ്പറേഷന്‍ തൂഫാന്‍’ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍.

June 16, 2026
1.9k
തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

തലസ്ഥാനത്ത് പ്രണയപ്പക; പതിനാറുകാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം

June 16, 2026
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025