• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം

cntv team by cntv team
December 20, 2025
in Entertainment, Kerala
A A
48 വർഷം നീണ്ട സിനിമാ ജീവിതം; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം
0
SHARES
350
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായ ഒരിടം കണ്ടെത്തിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസൻ. ഹാസ്യത്തിനും ചിന്തയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ രചനകളും തന്മയത്വമുള്ള അഭിനയ ശൈലിയും മലയാളികളെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്മലയാളിയുടെയും മലയാളി ജീവിതത്തിന്റെയും കണ്ണാടിയായിരുന്നു ശ്രീനിവാസൻ. ആകാരസൗഷ്ഠവത്തിനപ്പുറം അഭിനയമാണ് നായകന്റെ കരുത്തെന്ന് മലയാളത്തെ ബോധ്യപ്പെടുത്തിയ നടൻ. ആക്ഷേപഹാസ്യവും ആത്മപരിഹാസവും സാമൂഹ്യവിമർശനവും നിറച്ച കഥാപാത്രങ്ങൾ. സാധാരണക്കാരൻ എന്ന അസ്തിത്വത്തെ അവ ആഘോഷിച്ചു. അമിതമായ ചലനങ്ങളോ ശബ്ദഘോഷങ്ങളോ ഇല്ലാത്ത ശ്രീനിവാസൻ കഥാപാത്രങ്ങൾ ഹാസ്യത്തിന് പുതിയ ഭാഷ രചിച്ചു.നാടോടിക്കാറ്റി’ലെ ദാസൻ, ‘സന്ദേശ’ത്തിലെ പ്രഭാകരൻ, ‘കഥ പറയുമ്പോഴിലെ ബാർബർ ബാലനും അറബിക്കഥയിലെ ക്യൂബ മുകുന്ദനും ഉദയനാണ് താരത്തിലെ സരോജ് കുമാറും മലയാളിക്ക് മറക്കാനാകാത്ത വേഷങ്ങളായി. ഹാസ്യവേഷങ്ങളും സ്വഭാവ റോളുകളും നായകവേഷങ്ങളും ശ്രീനിവാസന് ഒരുപോലെ ഇണങ്ങി.കണ്ണൂരിലെ കൂത്തുപറമ്പിനടുത്തുള്ള പാട്യം എന്ന ഗ്രാമത്തിൽ, അധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന ഉണ്ണിയുടെയും ലക്ഷ്മിയുടെയും മകനായി 1956ൽ ജനിച്ച ശ്രീനിവാസൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം, 1977-ൽ മദ്രാസ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമ നേടി. പ്രശസ്ത നടൻ രജനികാന്ത് അവിടെ ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യകാലത്ത് ചെറിയ വേഷങ്ങളിലൂടെയും ഡബ്ബിംഗ് ആർട്ടിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചു.ശ്രീനിവാസൻ എന്ന കലാകാരന്റെ പ്രതിഭ പൂർണ്ണമായും വെളിപ്പെടുന്നത് തിരക്കഥാ രംഗത്താണ്. 1984-ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് അരങ്ങേറ്റം. സിബി മലയിൽ സംവിധാനം ചെയ്ത മുത്താരംകുന്ന് പി ഒ കണ്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസനെ ഒപ്പം ചേർക്കുന്നത്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽപ്പിറന്ന സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, വരവേൽപ്പ് തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങൾ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന് മലയാള സിനിമയിലെ ഒരു പാഠപുസ്തകമായിരുന്നു ‘സന്ദേശം’.സംവിധായകന്റെ കുപ്പായത്തിലും ശ്രീനിവാസൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. അപകർഷതാബോധമുള്ള ഒരു ഭർത്താവിന്റെ കഥ പറഞ്ഞ വടക്കുനോക്കിയന്ത്രം മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി. ഒരു ഗ്രാമീണന്റെ സാമൂഹിക കാഴ്ചപ്പാടുകളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച ചിന്താവിഷ്ടയായ ശ്യാമള അപൂർവ അനുഭവങ്ങളിലൊന്നായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ ശ്രീനിവാസനെ തേടിയെത്തി.വിമല ശ്രീനിവാസനാണ് ഭാര്യ. അഭിനേതാക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മക്കൾ. മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സംഭാവനകൾ നൽകിയാണ് ശ്രീനിവാസൻ വിട വാങ്ങുന്നത്. കാലാതിവർത്തിയായ കഥാപാത്രങ്ങളിലൂടെ ശ്രീനിവാസൻ പ്രേക്ഷകഹൃദയങ്ങളിൽ അനശ്വരനായി തുടരുക തന്നെ ചെയ്യും

Related Posts

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ
Kerala

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
68
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി
Kerala

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
562
പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം
Kerala

പാമ്പാടിയിൽ വിദ്യാർഥിനികളുടെ അപകടമരണം; റോഡിലേക്ക് കയറിനിന്ന് സംസാരിച്ച രണ്ടുപേർക്കെതിരേ അന്വേഷണം

October 23, 2026
228
സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു
Kerala

സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

October 23, 2026
26
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Kerala

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
3
വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
Crime

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ

October 23, 2026
5
Next Post
‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

Recent News

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

എടപ്പാളിൽ സംയുക്ത കിസാൻ മോർച്ച നൈറ്റ് മാർച്ച് നടത്തി

October 24, 2026
6
എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

എടപ്പാളിന്റെ പത്ര പ്രവർത്തകൻ എം ടി വേണുവിന്റെ അനുസ്മരണം ഞായറാഴ്ച നടക്കും

October 24, 2026
2
IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

IOQM-ൽ ലെസൺ ലെൻസിന് ഇരട്ടനേട്ടം; രണ്ട് വിദ്യാർഥികൾ RMO-യിലേക്ക്കഴിഞ്ഞ വർഷം ദേശീയതല ക്യാമ്പിൽ പങ്കെടുത്ത ഏക മലയാളി’ഇത്തവണയും യോഗ്യത

October 24, 2026
5
പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

October 24, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025