• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്’; ഭാ​ഗ്യലക്ഷ്മി

cntv team by cntv team
December 15, 2025
in Kerala
A A
‘എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ല, വിധി വന്നപ്പോഴല്ലേ പോസ്റ്റർ റിലീസ്’; ഭാ​ഗ്യലക്ഷ്മി
0
SHARES
379
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: മലയാള സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ വിധിക്ക് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. സമൂഹത്തിന്റെ മുൻനിരയിൽ ഉൾപ്പടെയുള്ളവർ വിധിക്കെതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ദിലീപിന്റെ ഭഭബ എന്ന സിനിമയുടെ പോസ്റ്ററും ട്രെയിലറും പുറത്തുവരുന്നത്. മോഹൻലാലും സിനിമയിൽ അതിഥി വേഷത്തിൽ എത്തുണ്ട്. സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നതിന് മുൻപ് താൻ എന്താണ് ചെയ്യുന്നതെന്ന് മോഹൻലാൽ പോലും ചിന്തിച്ചില്ലല്ലോ എന്ന് പറയുകയാണ് ഭാ​ഗ്യലക്ഷ്മി.”വിധി വന്ന അന്നുതന്നെയല്ലേ നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ശ്രീ മോഹൻലാൽ ആ സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുന്നത്. ഒരു നിമിഷം ചിന്തിക്കണം. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹം പോലും ചിന്തിച്ചില്ലല്ലോ എന്നാണ്. അവന് വേണ്ടിയും അവൾക്ക് വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു എന്ന് പറഞ്ഞതും നമ്മൾ കേട്ടു. ഇതെല്ലാം അയാൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു സാമ്പത്തിക സ്പെയ്സ് ആണ്. അതാണ് നമ്മൾ കണ്ടത്”, എന്നായിരുന്നു ഭാ​ഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.”ഈ വിധിയോട് കൂടി അവൾ തളർന്നുവെന്ന് പലരും വിചാരിക്കുന്നുണ്ട്. ഇനി മുന്നോട്ട് ഇല്ലെന്ന്. ഒരിഞ്ച് പോലും അവൾ തളർന്നിട്ടില്ല. അതിശക്തമായി തന്നെ മുന്നോട്ട് സഞ്ചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിന്റെ ഏത് അറ്റം വരെയും അവൾ പോകും. ഇതിൽ കൂടുതൽ അപമാനമൊന്നും അവൾക്ക് സഹിക്കാനില്ല. രണ്ട് മണിക്കൂർ കാറിനുള്ളിൽ സംഭവിച്ചതിനെക്കാൾ അപമാനം അടച്ചിട്ട കോടതി മുറിക്കുള്ളിൽ അവൾ അനുഭവിച്ചു. അതിൽ കൂടുതലൊന്നും എനിക്കിനി സംഭവിക്കാനില്ലല്ലോ രീതിയിലാണ് അവൾ പോസ്റ്റിട്ടത്. തീർച്ചയായും അപ്പീലിന് പോകും. അത് ഔദ്യോ​ഗികമായി അറിയിക്കേണ്ടത് അവളാണ്. അവളെ തളർത്താമെന്ന് ആരും വിചാരിക്കണ്ട. നമ്മൾ എല്ലാവരും ശക്തമായി അവളോടൊപ്പം നിൽക്കുകയാണ് വേണ്ടത്. മുൻപ് ഇങ്ങനെയൊക്കെ ഉണ്ടാകുമോന്ന സംശയം ഒരു 50 ശതമാനം ആൾക്കാർക്ക് മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഈ വിധി വന്നതോട് കൂടിയാണ് എല്ലാവർക്കും വ്യക്തമായി മനസിലായത്. കോടതിയിൽ നിന്നും വിധി വന്നാൽ ‘എനിക്ക് വളരെ സന്തോഷമുണ്ട്. സത്യം ജയിച്ചു’ എന്നൊക്കെ വേണമെങ്കിൽ പറയുന്നതിന് പകരം മറ്റൊരു പെണ്ണിന്റെ പേരാണ് അവിടെ പറയുന്നത്. അന്ന് ആ നടി ഇയാളുടെ പേര് പറഞ്ഞായിരുന്നില്ല സംസാരിച്ചത്. തന്നെ ഉദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് അയാൾ തന്നെ തീരുമാനിച്ചു. അതിനർത്ഥം അയാൾ ചെയ്തു എന്ന് തന്നെയാണ്. ഇനിയും അദ്ദേഹത്തിന്റെ വില്ലനിസം തീർന്നിട്ടില്ല. ഇനിയും ഞാൻ അങ്ങനെ തന്നെ ചെയ്യും എന്ന ദൈര്യം കിട്ടിയത് വിധിയിൽ കൂടിയാണ്. അതെങ്ങനെ നേടിയെന്ന് എല്ലാവർക്കും അറിയാം. അതിജീവിത കേസ് കൊടുത്തത് കൊണ്ടുമാത്രമാണ് പല പെൺകുട്ടികളും രക്ഷപ്പെട്ടത്”, എന്നും ഭാ​ഗ്യലക്ഷ്മി പറ‍ഞ്ഞു.

Related Posts

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
Kerala

‘കേരളത്തിന്റെ തനിമ തകർത്ത് ആർഎസ്എസിന് കീഴടങ്ങുന്നു’; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

August 29, 2026
55
സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
Crime

സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയുമായി മലപ്പുറം, വയനാട് സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

August 29, 2026
368
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
Kerala

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

August 29, 2026
1.9k
ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി
Crime

ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

August 29, 2026
61
തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്
Kerala

തൃശ്ശൂരിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

August 29, 2026
370
അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ
Kerala

അങ്ങേയറ്റം സ്ത്രീവിരുദ്ധം, കാലത്തിന് നിരക്കാത്തത്- സമസ്തയുടെ നിലപാടിനെ വിമർശിച്ച് കെ.കെ. ശൈലജ

August 29, 2026
228
Next Post
‘കേസുമായി ഒരു ബന്ധവുമില്ല,സ്വകാര്യത മാനിക്കണം’; പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്

‘കേസുമായി ഒരു ബന്ധവുമില്ല,സ്വകാര്യത മാനിക്കണം’; പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്

Recent News

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

ചങ്ങരംകുളം കക്കിടിപ്പുറം പരുതിയിൽ തങ്കയ്യു അമ്മ നിര്യാതയായി

August 30, 2026
1
സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

സഭാതർക്കം:ചാലിശ്ശേരി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് ശവസംസ്കാരം നടത്തിയതിനെതിരെ വിശ്വാസികളുടെ വൻ പ്രതിഷേധം

August 30, 2026
6
എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മന്ത്രി കെ മുരളീധരന് നിവേദനം നല്‍കി

August 30, 2026
8
എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക് ‘അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്

August 30, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025