• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പിടിവലിയുടെ പാടുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

cntv team by cntv team
December 10, 2025
in Crime
A A
ചിത്രപ്രിയയുടെ മരണ കാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ പിടിവലിയുടെ പാടുകൾ; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
0
SHARES
331
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: മലയാറ്റൂരില്‍ കൊല്ലപ്പെട്ട ചിത്രപ്രിയ (19) യുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണ കാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്കെന്നാണ് പോസ്റ്റ്‌ മോർട്ടത്തിലെ കണ്ടെത്തൽ. ആന്തരിക രക്തസ്രാവം ഉണ്ടായെന്നും കുട്ടിയുടെ തലയില്‍ അടിയേറ്റതിന്‍റെ ഒന്നില്‍ കൂടുതല്‍ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ പിടിവലിയുടെ പാടുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതി അലന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ചിത്രപ്രിയയുടെ മരണം കൊലപാതകാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആൺ സുഹൃത്ത് അലനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയത്തെ തുടർന്ന് ഇയാൾ മദ്യലഹരിയിൽ കല്ലുകൊണ്ട് പെൺകുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.ബെംഗളൂരുവിലെ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത്‌ താമസിക്കുന്ന 19 വയസ് മാത്രം പ്രായമുള്ള ചിത്ര പ്രിയ. ചിത്രപ്രിയയെ ശനിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. കടയിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ പെൺകുട്ടി മടങ്ങി വരാതായതോടെ തെരച്ചിൽ തുടങ്ങിയ വീട്ടുകാർ കാലടി പൊലീസിന് പരാതി നൽകി. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ചിത്ര പ്രിയയുടെ ആൺ സുഹൃത്ത്‌ അലനെ വിളിപ്പിച്ചു മൊഴി എടുത്തു വിട്ടയച്ചു. അതിനിടെയാണ് ഇന്നലെ വൈകിട്ട് നടുക്കുന്ന വിവരം പുറത്തു വന്നത്. മലയാറ്റൂർ നക്ഷത്ര തടാകംത്തിനരികിൽ ഉള്ള വഴിയിൽ, ഒഴിഞ്ഞ പറമ്പിൽ ചിത്ര പ്രിയയുടെ മൃതദേഹം അഴുകിയ നിലയിലാണ് കണ്ടെത്തിയത്.തലയ്ക്ക് അടിയേറ്റതായി ഇൻക്യുസ്റ്റിൽ തന്നെ വ്യക്തമായിരുന്നു. ശരീരത്തിൽ മുറിപാടുകളും കണ്ടെത്തിയത്തോടെതന്നെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. ചിത്രപ്രിയയും ആണ്‍ സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂർ ജംഗ്ഷൻ വഴി ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യം കൂടി പിന്നാലെ ലഭിച്ചതോടെയാണ് അലനെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് മറ്റൊരാൺ സുഹൃത്ത്‌ ഉണ്ടെന്ന സംശയത്തിൽ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.

Related Posts

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ
Crime

ട്രാൻസ് യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പകർത്തി; പോക്‌സോ കേസ് പ്രതി പിടിയിൽ

October 5, 2026
341
സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ
Crime

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് ലോഡ്ജിലെത്തിച്ച് യുവതിയെ ബലാത്സംഗം ചെയ്തു; കൊച്ചിയിൽ രണ്ടുപേർ അറസ്റ്റിൽ

October 5, 2026
183
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
33
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
401
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
46
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
799
Next Post
അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Recent News

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു; മഹാരാഷ്ട്രയിലേക്ക് തിരികെ പോകാൻ ദീപ്കെയ്ക്ക് പൊലീസ് അനുവാദം നൽകിയതായി സൂചന

October 10, 2026
31
കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

കെ പി എസ് എ സഹോദയ കലോത്സവം’ 944 പോയിന്റോടെ എം എച്ച് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്ത്

October 10, 2026
94
നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

നഴ്‌സിങ് വിദ്യാർത്ഥിയും സുഹൃത്തും പെരിന്തൽമണ്ണയിലെ ലോഡ്‌ജിൽ നിന്നും പിടിയിൽ; ഇരുവരുടെയും കൈവശം 11.63 ഗ്രാം എംഡിഎംഎ; അറസ്റ്റിൽ

October 10, 2026
307
ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

ലോക തപാൽ ദിനം: നന്നംമുക്ക് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് പെരുമുക്ക് എ എം എൽ പി സ്കൂളിലെ നല്ലപാഠം ക്ലബ്ബ് വിദ്യാർത്ഥികൾ

October 10, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025