തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇത് ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി,തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതുണ്ടെന്നും കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.









