• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരള ലാൻഡ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം

cntv team by cntv team
November 5, 2025
in Kerala
A A
കേരള ലാൻഡ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ മന്ത്രിസഭാ തീരുമാനം
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേരള ലാൻഡ് ഡെവലപ്പ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രില്‍ ഒന്ന് പ്രാബല്യത്തിൽ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. കെല്‍ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്‍വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കാനും മന്ത്രിസഭാ തീരുമാനിച്ചു.മറ്റ് മന്ത്രി സഭ തീരുമാനങ്ങൾ:ആരോഗ്യ വകുപ്പില്‍ തസ്തികകള്‍ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും. കാസര്‍ഗോഡ്, വയനാട് മെഡിക്കല്‍ കോളേജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും.തസ്തികകേരള പോലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളില്‍ രണ്ട് ആർമറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ 4 തസ്തികകൾ സൃഷ്ടിച്ചു.കായിക താരങ്ങള്‍ക്ക് ഇൻക്രിമെൻ്റ്ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗ് ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്നും, സ്വിമ്മിംഗ് ഇനത്തിൽ വെളളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസ്-ന് രണ്ടും അഡ്വാൻസ് ഇൻക്രിമെൻ്റ് അനുവദിക്കും.നിയമനംഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ കൊച്ചി വടുതല സ്വദേശി വി എസ് ശ്രീജിത്ത്, എറണാകുളം നോര്‍ത്ത് സ്വദേശി ഒ വി ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ട് സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ ഒഴിവികളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര്‍ സ്വദേശി എം എസ് ബ്രീസ്, കൊച്ചി തണ്ടത്തില്‍ ഹൗസിലെ ജിമ്മി ജോര്‍ജ് എന്നിവരെയും നിയമിച്ചു.ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ. സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറക്കൽ സ്വദേശി ശില്പ എൻ. പി, കൊല്ലം, പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു.ഡിജിറ്റല്‍ റീ സര്‍വ്വേ പ്രവര്‍ത്തന ചെലവ് ആര്‍ കെ ഐ വഹിക്കുംസംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സര്‍വ്വേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 2026 മാര്‍ച്ച് 31 വരെയുള്ള ചെലവുകള്‍ക്കായി 50 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില്‍ നിന്നും അനുവദിക്കും.പുനഃസംഘടിപ്പിച്ചുമുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉള്‍പ്പെടുത്തി.പുനര്‍നിയമനംസുപ്രീം കോടതി സ്റ്റാന്‍റിംഗ് കൗണ്‍സിലര്‍മാരായി സി കെ ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ 2025 ജൂലൈ 23 മുതല്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിച്ചു.സേവന കാലാവധി ദീര്‍ഘിപ്പിച്ചുകേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ ആൻഡ് മാനേജിംഗ് ഡയറക്ടറായ ഷീല തോമസ് ഐ.എ.എസ് (റിട്ട.)ന്റെ സേവന കാലാവധി, 09-09-2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിംഗ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യൻ്റെ സേവന കാലാവധി ദീർഘിപ്പിച്ചു.ഭേദഗതിഅഴീക്കല്‍ തുമറമുഖ വികസനത്തിനായി മലബാർ ഇൻ്റർനാഷണൽ പോർട്ട് & സെസ് ലിമിറ്റഡ് സമർപ്പിച്ച, ഡി.പി.ആറിനും Centre for Management Development (CMD) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടന റിപ്പോർട്ടിനും അംഗീകാരം നല്‍കിയ 22-08-2024 ഉത്തരവിലെ നിബന്ധനകള്‍ ധന വകുപ്പിന്‍റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യും.സർക്കാർ ഗ്യാരന്‍റിസംസ്ഥാന വനിതാ വികസന കോർപ്പറേഷന് 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്‍റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.പാട്ടത്തിന് നല്‍കുംഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ ഭൂമി തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് കെഎസ്എഫ്ഡിസിക്ക് പാട്ടത്തിന് നല്‍കും. പ്രതിവര്‍ഷം ആര്‍ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്‍ഷത്തിന് പാട്ടത്തിന് നല്‍കുക.

Related Posts

“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി
Kerala

“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി

November 7, 2025
75
ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ
Kerala

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

November 7, 2025
22
ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം
Kerala

ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

November 7, 2025
39
‘ഡോക്ടർ’ എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി
Kerala

‘ഡോക്ടർ’ എന്ന് ഉപയോഗിക്കരുത്: ഫിസിയോ തെറാപ്പിസ്റ്റുകളോട് ഹൈക്കോടതി

November 7, 2025
130
ശബരിമല മണ്ഡല – മകരവിളക്ക്; 800 KSRTC ബസുകൾ സർവീസ് നടത്തും
Kerala

ശബരിമല മണ്ഡല – മകരവിളക്ക്; 800 KSRTC ബസുകൾ സർവീസ് നടത്തും

November 7, 2025
17
‘മുഖം നീലനിറത്തിൽ, ഹൃദയധമനികളിൽ  ബ്ളോക്കില്ല’; ജിം ട്രെയിനറുടെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താനായില്ല
Kerala

‘മുഖം നീലനിറത്തിൽ, ഹൃദയധമനികളിൽ  ബ്ളോക്കില്ല’; ജിം ട്രെയിനറുടെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താനായില്ല

November 6, 2025
475
Next Post
സൂപ്പർ കപ്പ് സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും; എതിരാളികൾ മുംബൈ സിറ്റി

സൂപ്പർ കപ്പ് സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും; എതിരാളികൾ മുംബൈ സിറ്റി

Recent News

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

November 7, 2025
64
“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി

“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പൊലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി

November 7, 2025
75
ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

ഡിജിറ്റല്‍ അറസ്റ്റ് സംഘത്തിന്റെ പിടിയില്‍ അമര്‍ന്ന് കേരളം; രണ്ടു മാസത്തില്‍ തട്ടിയെടുത്തത് 4.54 കോടി രൂപ

November 7, 2025
22
ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

ഉടമസ്ഥാവകാശത്തിൽ കോടതി കേസുണ്ടെങ്കിലും പോക്കുവരവ് നടത്താം

November 7, 2025
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025