• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, December 26, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

അടിമാലി ദുരന്തം; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും

cntv team by cntv team
October 29, 2025
in Kerala
A A
അടിമാലി ദുരന്തം; സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും
0
SHARES
83
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: അടിമാലി മണ്ണിടിച്ചിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെനിന്ന് മുറിച്ചുമാറ്റിയിരുന്നു.സന്ധ്യയുടെ ചികിത്സാ ചിലവ് സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി പ്രൊജക്ട് ഡയക്ടർക്ക് നിർദേശം നൽകിയതായാണ് വിവരം. അടിയന്തര സഹായം ഇന്ന് കൈമാറിയേക്കും. ഇടുക്കി ജില്ലാ ഭരണകൂടം ദേശീയപാത അധികൃതരുമായി സംസാരിച്ചു. കുടുംബത്തിന്റെ ദയനീയ അവസ്ഥ സഹോദരൻ റിപ്പോർട്ടറിനോട് തുറന്ന് പറഞ്ഞിരുന്നു. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭർത്താവ് നെടുമ്പള്ളിക്കുടിയിൽ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനുട്ടിനകം അപകടം സംഭവിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.അതേസമയം, കുടുംബത്തിന് സർക്കാർ സഹായം വേണമെന്ന് സന്ധ്യയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അപകടത്തോടെ ബിജുവിന്റെ കുടുംബം നിരാലംബമായി. സർക്കാർ ആനുകൂല്യം ലഭിക്കാതെ മറ്റ് മാർഗമില്ല. സർക്കാറിന് മുന്നിൽ കുടുംബം കൈ നീട്ടുകയാണ്. അപകട ഭീഷണിയുള്ള സ്ഥലമല്ലിത്. അശാസ്ത്രീയ റോഡ് നിർമ്മാണമാണ് അപകടത്തിന് ഇടയാക്കിയത്. ബിജുവിന്റെ മരണത്തെ കുറിച്ച് സന്ധ്യയെ ഒരു വിവരവും അറിയിച്ചിട്ടില്ല. ബിജു എവിടെയെന്ന് ചോദിക്കുകയും കാണണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നുണ്ടെന്നും സന്ദീപ് പറഞ്ഞിരുന്നു.

Related Posts

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം
Kerala

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

December 26, 2025
46
പട്ടാമ്പിയിൽ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി
Kerala

പട്ടാമ്പിയിൽ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

December 26, 2025
130
‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി
Kerala

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

December 26, 2025
136
‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ
Kerala

‘ഞാൻ ഡി മണി അല്ല, എം എസ് മണി; പോറ്റിയെ എനിക്ക് അറിയില്ല’; പൊലീസ് ദിണ്ടിഗലിൽ ചോദ്യം ചെയ്ത ആൾ

December 26, 2025
58
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്
Kerala

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

December 26, 2025
95
തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു
Kerala

തൃശൂർ മേയറായി ഡോ നിജി ജസ്റ്റിൻ ചുമതലയേറ്റു

December 26, 2025
132
Next Post
നെല്ല് സംഭരണത്തിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായം

നെല്ല് സംഭരണത്തിലെ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമവായം

Recent News

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

December 26, 2025
46
പട്ടാമ്പിയിൽ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പിയിൽ സ്ത്രീയെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

December 26, 2025
130
‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

‘അങ്ങോട്ട് വിളിച്ചില്ല, ഇങ്ങോട്ട് വിളിച്ചപ്പോൾ തിരിച്ചു വിളിച്ചതാണ്’: വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

December 26, 2025
136
‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

‘ഞങ്ങൾ പടിപടിയായി ഉയർന്നുവരും’; തിരുവനന്തപുരം കോർപറേഷനിലെത്തി സുരേഷ്‌ഗോപി

December 26, 2025
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025