മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് ഫിഷറിസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. 67,000 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്നും രണ്ട് കോടി രൂപയാണ് ഇപ്പോൾ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.അംശാദയവും സർക്കാർ വിഹിതവും ചേർത്താണ് തുക നൽകുക. ഒരു തവണയെങ്കിലും തുക അടച്ചവർക്ക് 1,000 രൂപ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ചികിത്സാ സഹായത്തിന് ഒന്നര കോടി ചെലവിൽ പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മുതലപ്പൊഴിയിൽ റെക്കോർഡ് വേഗത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത് . അവിടെയുള്ള വികസന വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണും. അപകടം പൂർണമായും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അതേസമയം ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെ ആദരിച്ച ലാൽസലാം പരിപാടിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും മന്ത്രി മറുപടി പറഞ്ഞു. മോഹൻലാലിനു വേണ്ടി എത്ര ചെലവഴിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം വലിയ മനുഷ്യനാണെന്നും മന്ത്രി പറഞ്ഞു. ആൻറണിയുടെ കാലത്ത് അല്ലേ, അടൂർ ഗോപാലകൃഷ്ണനെ പുരസ്കാരം ലഭിച്ചത്. ഒരു ചായ വാങ്ങിക്കൊടുക്കാൻ അവർ തയ്യാറായില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.