• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അമ്മയുമായി ബന്ധമുണ്ടെന്ന് സംശയം; മകൻ അയൽവാസിയുടെ ജീവനെടുത്തു; രാജേന്ദ്രന്റെ മരണം കൊലപാതകം

cntv team by cntv team
September 29, 2025
in Crime
A A
അമ്മയുമായി ബന്ധമുണ്ടെന്ന് സംശയം; മകൻ അയൽവാസിയുടെ ജീവനെടുത്തു; രാജേന്ദ്രന്റെ മരണം കൊലപാതകം
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കോവളത്തെ പാചക തൊഴിലാളി രാജേന്ദ്രന്റെ (60) മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ അയൽവാസിയായ പ്രതി രാജീവിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി രാജേന്ദ്രന് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. ഈ മാസം 17ന് ആണ് നെടുമത്തെ സഹോദരിയുടെ വീടിന്റെ ടെറസിൽ രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയത്.സഹോദരിയുടെ വീട്ടിൽ കഴിഞ്ഞിരുന്ന ആളെ ടെറസിന്റെ മുകളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. കഴുത്തിൽ പുറമെ നിന്നുള്ള ബലപ്രയോഗം നടന്നിട്ടുണ്ടാകാമെന്ന ഡോക്ടറുടെ സംശയമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സൂചന ലഭിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കളുൾപ്പെടെയുള്ളവരിൽ നിന്നു വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. അന്ന് തന്നെ പൊലീസ് രാജീവിനെ ചോദ്യം ചെയ്തിരുന്നു. രാജീവിന്റെ ശരീരത്തിൽ ബലപ്രയോഗത്തിനിടെ സംഭവിക്കുന്ന തരത്തിലുള്ള നഖപ്പാടുകളുള്ളതായി സൂചനയുണ്ട്.നഗരത്തിലെ ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു രാജേന്ദ്രൻ. ഭാര്യമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു. രാജീവിന്റെ അമ്മ ഓമനയും രാജേന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം. കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു.

Related Posts

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ
Crime

മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; എടവണ്ണ സ്വദേശി അറസ്റ്റിൽ

October 16, 2026
249
18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍
Crime

18 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു; 19 കാരന്‍ പിടിയില്‍

October 16, 2026
606
കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ
Crime

കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തി; കായികാധ്യാപകൻ പിടിയിൽ

October 16, 2026
86
മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ
Crime

മിനി കൂപ്പര്‍ അപകടം: സുഹൈലിന്റെ ശരീരത്തില്‍ താങ്ങാവുന്നതിലും അഞ്ചിരട്ടി മദ്യം; നെടുമ്പാശ്ശേരിയിലെ ബാറില്‍ ചെലവിട്ടത് 4396 രൂപ

October 16, 2026
320
എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ
Crime

എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

October 15, 2026
487
യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്
Crime

യുവാവിനെ ഹണിട്രാപ്പിൽ വീഴ്ത്തി 19-കാരി; പണവും മൊബൈലും കവർന്ന പ്രതികളെ 12 മണിക്കൂറിൽ പൂട്ടി തൃശൂർ സിറ്റി പോലീസ്

October 15, 2026
201
Next Post
അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

അതുല്യയുടെ ഭർത്താവിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി; പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

Recent News

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

മോശം കാലാവസ്ഥ: വിജയ് തൃശ്ശൂരിലേക്ക് എത്തില്ല, സന്ദർശനം റദ്ദാക്കി മടങ്ങി

October 16, 2026
143
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരും; മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്

October 16, 2026
26
സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

സംസ്ഥാന ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ തേജയ്ക്ക് വെങ്കല മെഡൽ

October 16, 2026
119
സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

സംസ്ഥാന സ്കൂൾ ബോക്സിങ്ങിൽ സ്വർണമണിഞ്ഞ് മേഘ; ഇനി ലക്ഷ്യം ദേശീയ ചാമ്പ്യൻഷിപ്പ്

October 16, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025