• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

cntv team by cntv team
September 26, 2025
in Kerala
A A
വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍
0
SHARES
501
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനം പിടിച്ചെടുത്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന്‍ അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതല്‍ 200 വരെ എസ്യുവികള്‍ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയില്‍ വാഹനം എന്ന് അര്‍ത്ഥം വരുന്ന നംഖോര്‍ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നല്‍കിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂര്‍ കണ്ണികളെ ഒരു വര്‍ഷം മുന്‍പ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളില്‍ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോര്‍വാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.

Related Posts

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്
Kerala

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
35
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ
Kerala

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
42
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍
Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

June 25, 2026
33
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
31
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ
Kerala

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
79
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
98
Next Post
മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

Recent News

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

‘മദ്യത്തിന്റെ നികുതി ഇളവ് കയ്യോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രി നുണ പറയുന്നു; UDFന് മദ്യം എന്നും കറവ പശു’; വിമർശിച്ച് എംബി രാജേഷ്

June 25, 2026
35
മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

മദ്യത്തിന്റെ നികുതി ഇളവ് തീരുമാനം പിൻവലിക്കണം; പിൻവാതിൽ നടപടി പാടില്ല; മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ

June 25, 2026
42
സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ വന്‍ ഇടിവ്

June 25, 2026
233
തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

തീർന്നുവെന്ന് പറഞ്ഞവർ കാണുക; 981 ദിവസങ്ങൾക്ക് ശേഷം നെയ്മർ വീണ്ടും ബൂട്ട് കെട്ടി, മത്സരത്തിന് ശേഷം കണ്ണീരണിഞ്ഞ് താരം

June 25, 2026
95
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025