• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സർക്കാർ

cntv team by cntv team
September 23, 2025
in Kerala
A A
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സർക്കാർ
0
SHARES
127
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി സർക്കാർ. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സംസ്ഥാന സർക്കാർ. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീൻ അംബാസിഡർ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്സിബിഷൻ നടക്കും.‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്‌ദീപ്‌ സർദേശായി എന്നിവർ അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് എത്തും.‘മീഡിയ ഫോർ ട്രൂത്ത്‌, മീഡിയ ഫോർ പീസ്‌’ എന്ന സ്ലോഗൻ ഉയർത്തുന്ന ഫെസ്‌റ്റിവലിൽ ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക്‌ ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും ഉണ്ടാകും. ‘കേരള റിയൽ സ്‌റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്‌സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വേണ്ടി ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുമെന്നും മീഡിയ അക്കാദമി അറിയിച്ചു.മീഡിയ അക്കാദമിയുടെ പ്രസ്‌താവനകേരള മീഡിയ അക്കാദമി അന്തർദ്ദേശീയ മാധ്യമോത്സവം 2025 സെപ്തംബർ 30, ഒക്ടോബർ 1,2 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു. ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലെ ഈ മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് നടക്കുന്നത്. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്‌ദീപ്‌ സർദേശായി എന്നിവർ അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് എത്തും. ‘മീഡിയ ഫോർ ട്രൂത്ത്‌, മീഡിയ ഫോർ പീസ്‌’ എന്ന സ്ലോഗൻ ഉയർത്തുന്ന ഫെസ്‌റ്റിവലിൽ ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക്‌ ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും ഉണ്ടാകും. പലസ്‌തീൻ അംബാസിഡർ എത്തിച്ചേരാമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.‘കേരള റിയൽ സ്‌റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്‌സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വേണ്ടി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുന്നു. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഡിജിറ്റൽ എക്‌സിബിഷൻ, തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ്‌ ജേർണലിസ്‌റ്റുകൾക്കായി എഐ വർക്ക്‌ഷോപ്പ് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ഉദ്ദേശിക്കുന്നത്.ഒക്ടോബർ 1ന് നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം അക്കാദമിയിലെ ആദ്യ ബാച്ചിൽനിന്ന് ഒന്നാംറാങ്കോടെ പാസാവുകയും നിലവിൽ കർണാടക ഹൈക്കോടതിയിലെ ജഡ്ജിയുമായ ശ്രീമതി അനു ശിവരാമൻ ഉദ്ഘാടനം ചെയ്യും. അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമസാരഥിയുമായിരുന്ന ശ്രീ.വി.പി.രാമചന്ദ്രന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുൻകൈയിൽ നൽകിവരുന്ന വി.പി.ആർ പുരസ്‌കാരം ബ്രിട്ടണിലെ മലയാളി മാധ്യമപ്രവർത്തകൻ ശ്രീ അനസുദ്ദീൻ അസീസിന് സമ്മാനിക്കും.നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. ഇതിനായി കേരള മീഡിയ അക്കാദമിയും നിരന്തരം ഇടപെടലുകൾ നടത്തിവരുന്നു. ആഗോള മാധ്യമമേഖലയുടെ നവീകരണം ലക്ഷ്യമിടുന്ന അക്കാദമിയുടെ ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ വിജയകരമാക്കാൻ സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.

Related Posts

കണ്ണൂര്‍ സ്വദേശി ഡോ. ഷക്കീല്‍ പി അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി സെപ്റ്റംബര്‍ 30ന് ചുമതലയേല്‍ക്കും
Kerala

കണ്ണൂര്‍ സ്വദേശി ഡോ. ഷക്കീല്‍ പി അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി സെപ്റ്റംബര്‍ 30ന് ചുമതലയേല്‍ക്കും

September 27, 2025
59
അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ
Kerala

അധികം വൈകാതെ ഒരു ലക്ഷം കടക്കും? ഇന്നും വിലയിൽ വർദ്ധനവ്, സ്വർണം വാങ്ങാനിരുന്നവർ കടുത്ത ആശങ്കയിൽ

September 27, 2025
104
ഒറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ; ഡിജിറ്റൽ കൂട്ടുകാരന് ഇന്ന് 27-ാം പിറന്നാൾ
Kerala

ഒറ്റ ക്ലിക്കിൽ ഒരായിരം അറിവുകൾ; ഡിജിറ്റൽ കൂട്ടുകാരന് ഇന്ന് 27-ാം പിറന്നാൾ

September 27, 2025
3
നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു, അമ്മ അറസ്റ്റിൽ
Kerala

നിക്കറിൽ മൂത്രം ഒഴിച്ചതിന് ക്രൂരത; നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു, അമ്മ അറസ്റ്റിൽ

September 27, 2025
410
പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍
Kerala

പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലൂടെ പരിചയം പുതുക്കി ടീച്ചറുടെ 21 പവനും രണ്ടുലക്ഷവും തട്ടിയ പ്രതി പിടിയില്‍

September 27, 2025
460
ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ
Kerala

ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്നത് അമ്മയുടെ അറിവോടെ; ശ്രീതു അറസ്റ്റിൽ

September 27, 2025
298
Next Post
മദ്യം, മാംസാഹാരം, പുകവലി പാടില്ല; ‘കാന്താര’ കാണാൻ ‘വ്രതം’, വാസ്തവമെന്ത്?, പ്രതികരിച്ച് ഋഷഭ് ഷെട്ടി

മദ്യം, മാംസാഹാരം, പുകവലി പാടില്ല; 'കാന്താര' കാണാൻ 'വ്രതം', വാസ്തവമെന്ത്?, പ്രതികരിച്ച് ഋഷഭ് ഷെട്ടി

Recent News

സ്കൂൾ കലോത്സവം;വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി,എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സ്കൂൾ കലോത്സവം;വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി വി ശിവൻകുട്ടി,എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

September 28, 2025
21
കോക്കൂർ അൽഫിത്തറ ഇസ്ലാമിക് പ്രീ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അൽഫിത്തറ ഇസ്ലാമിക് പ്രീ സ്കൂളിൻറെ ആഭിമുഖ്യത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2025
30
സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം

സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പൊന്നാനി കൾച്ചറൽ ഫെസ്റ്റിന് തുടക്കം

September 27, 2025
6
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് എംഎൽഎ വകുപ്പുതല ഏകീകരണം ഉണ്ടാക്കുന്നില്ല:മത്സ്യത്തൊഴിലാളി കോൺഗ്രസ്

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് എംഎൽഎ വകുപ്പുതല ഏകീകരണം ഉണ്ടാക്കുന്നില്ല:മത്സ്യത്തൊഴിലാളി കോൺഗ്രസ്

September 27, 2025
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025