• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍

cntv team by cntv team
September 23, 2025
in Kerala
A A
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ നടക്കും. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി.അതേ സമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്ത് നല്‍കി.തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടിവയ്ക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തയച്ചത്.തീവ്രവോട്ടര്‍ പട്ടികാ പരിഷ്‌കരണത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിരുന്നു. എസ്ഐആറിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. യു ആര്‍ രത്തന്‍ ഖേല്‍ക്കര്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു എല്‍ഡിഎഫ്, യുഡിഎഫ് പ്രതിനിധികള്‍ എതിര്‍പ്പുയര്‍ത്തിയത്. എസ്‌ഐആര്‍ തിടുക്കപ്പെട്ട് നടപ്പിലാക്കരുതെന്നാണ് കോണ്‍ഗ്രസും സിപിഐഎമ്മും ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപി അംഗം ബി ഗോപാലകൃഷ്ണന്‍ മാത്രമാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ പിന്തുണച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർ പട്ടിക പരിഷ്കരണം അപ്രായോഗികം ആണെന്നും എൽഡിഎഫും യുഡിഎഫും ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ അർഹരായവർ പുറത്താകും എന്ന ആശങ്കയും ഇവർ പ്രകടിപ്പിക്കുന്നുണ്ട്. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണത്തിലേക്ക് കടക്കുക. അതിനുശേഷം വോട്ടർ പട്ടികയിൽ ഇടം നേടിയ എല്ലാവരും അപേക്ഷാഫോം നൽകേണ്ടിവരും. മൂന്നുമാസം കൊണ്ട് വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
119
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
100
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
60
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
943
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
261
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
274
Next Post
അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

Recent News

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

‘പ്രിയ മി’ യാത്ര; കേരളത്തിലെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി, സൗജന്യയാത്രയ്ക്ക് തുടക്കമായി

June 15, 2026
40
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റ് പരീക്ഷവിജയികളെ അനുമോദിച്ചു

June 15, 2026
50
നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

നന്നംമുക്ക് പഞ്ചായത്ത് മുക്കുതല സ്കൂളിന് പച്ചക്കറി തൈകളും ചെണ്ടമല്ലി തൈകളും വിതരണം ചെയ്തു

June 15, 2026
34
വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

വനിതാ വിദ്യാഭ്യാസം , സമൂല പരിവർത്തനം അനിവാര്യം: മുഈന കോൺവെക്കേഷൻ

June 15, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025