• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ’; പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി

cntv team by cntv team
September 22, 2025
in Kerala
A A
‘ആദ്യം റോഡ് നന്നാക്കിയിട്ട് വരൂ’; പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി
0
SHARES
235
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിലപാട് മാറ്റിയത്. ടോൾപിരിവ് പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് തയ്യാറാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതി മുറിയിലെത്തിയത്. ഈ സമയത്താണ് കളക്ടറുടെ റിപ്പോർട്ട് കോടതിയുടെ മുമ്പാകെയെത്തിയത്.മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് തകർന്നു എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസും മോട്ടോർ വാഹനവകുപ്പും നൽകിയ വിശദീകരണമടക്കമാണ് ജില്ലാ കളക്ടർ കോടതിയുടെ മുമ്പിൽ എത്തിച്ചത്. റോഡ് തകർന്നതുകൊണ്ട് ഗതാഗതപ്രശ്നം ഉണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈക്കോടതി മാറ്റിവെക്കുകയായിരുന്നു.ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. ആദ്യം തകർന്ന സർവീസ് റോഡ് നന്നാക്കിയിട്ട് വരാനും അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാമെന്നും കോടതി നിലപാടെടുത്തു. ഉത്തരവ് പറയാനാണ് ഇന്ന് വന്നത്. എന്നാൽ, ഒരാഴ്ച മുമ്പ് നന്നാക്കിയ സർവീസ് റോഡ് തകർന്നതായുള്ള റിപ്പോർട്ടാണ് ലഭിച്ചത്. അതുകൊണ്ട് റോഡ് നന്നാക്കാതെ ഉത്തരവ് പറയാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.സംരക്ഷണഭിത്തി കെട്ടാനായി ആഴത്തിൽ കുഴിയെടുത്തതിനാലാണ് സർവീസ് റോഡ് തകർന്നതെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും കോടതിയെ അറിയിച്ചത്. ചെറിയ കാര്യങ്ങളുടെ പേരിൽ ടോൾ പിരിവ് തടയരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി അത് ചെവികൊണ്ടില്ല. വ്യാഴാഴ്ച ഹർജി വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. വ്യാഴാഴ്ചക്കുള്ളിൽ റോഡ് നന്നാക്കാനാണ് കരാർ കമ്പനിയോടും ദേശീയപാതാ അതോറിറ്റിയോടും ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Related Posts

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍
Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
29
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി
Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
13
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 28, 2026
54
സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kerala

സൂര്യാഘാതമേറ്റ് റോഡില്‍ കുഴഞ്ഞുവീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

April 28, 2026
61
കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ
Kerala

കുതിച്ചുയർന്ന് ചെറുനാരങ്ങ വില; കിലോയ്ക്ക് 270 രൂപ

April 28, 2026
21
വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി
Kerala

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

April 28, 2026
29
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കാഡ് വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കാഡ് വർദ്ധനവ്

Recent News

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍

April 28, 2026
29
എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

April 28, 2026
13
മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം കരുവാരക്കുണ്ടില്‍ കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 28, 2026
54
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

April 28, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025