• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഓണത്തിന് ബമ്പറിച്ച് കെഎസ്ആർടിസി; ഒരാഴ്ച കൊണ്ട് തിരുവനന്തപുരത്ത് നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം

cntv team by cntv team
September 20, 2025
in Kerala
A A
ഓണത്തിന് ബമ്പറിച്ച് കെഎസ്ആർടിസി; ഒരാഴ്ച കൊണ്ട് തിരുവനന്തപുരത്ത് നേടിയത് 25 ലക്ഷം രൂപയുടെ വരുമാനം
0
SHARES
48
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സാധാരണക്കാരന് ഏറ്റവും കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരം സാധ്യമാക്കുന്ന ബഡ്ജറ്റ് ടൂറിസത്തിന് ഇക്കഴിഞ്ഞ ഓണക്കാലത്തും ലഭിച്ചത് വൻ സ്വീകാര്യത. ജില്ലയിൽ ഓണം സീസണിൽ മാത്രം കെ എസ് ആർ ടി സി കൊയ്തത് 25 ലക്ഷം രൂപയുടെ വരുമാനമാണ്. സെപ്തംബർ ഒന്നു മുതൽ ഏഴു വരെയുള്ള കണക്കാണിത്. ഓണാവധിക്ക് 40 ട്രിപ്പുകൾ വിവിധയിടങ്ങളിലായി സംഘടിച്ചു. സൂര്യകാന്തി പൂക്കളുടെ സീസൺ തുടങ്ങിയതോടെ സുന്ദരപാണ്ഡ്യപുരത്തേക്ക് നടത്തിയ പ്രത്യേക സർവീസുകൾക്കും മികച്ച വരുമാനം നേടാനായി.ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ കൂടുതൽ ട്രിപ്പുകൾ ഒരുക്കയാണ് അധികൃതർ. റിസോർട്ട് ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി കാസർഗോഡ് പൊലിയംതുരുത്തിലേക്കുള്ള പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും ബുക്ക് ചെയ്യാം.ബഡ്ജറ്റ് ടൂറിസത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ഗവി, മൂന്നാർ, വാഗമൺ ട്രിപ്പുകൾക്കാണ്. ജില്ലയിലെ 20 ഡിപ്പോകളിൽ നിന്നുമായി അവധിക്കാലം ലക്ഷ്യമിട്ട് കേരളത്തിന്റെ പല സ്ഥലങ്ങളിലേക്കും ഉല്ലാസയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികളുടെ ആവശ്യപ്രകാരവും പ്രത്യേകം ട്രിപ്പുകൾ ഒരുക്കാറുണ്ട്. തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, വെഞ്ഞാറമൂട് ഡിപ്പോകളാണ് യാത്രകളിൽ മുന്നിലുള്ളത്. കോട്ടയം മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനും ജില്ലയിൽ നിന്നും നിരവധി തവണ സർവീസുകൾ ലഭ്യമാക്കിയിരുന്നു.ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള നെഫർടിറ്റി ആഡംബരകപ്പൽ യാത്രക്കും ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്നും ഉൾക്കടലിലേക്ക് കപ്പൽമാർഗം കൊണ്ടുപോകും. അതുകഴിഞ്ഞ് അതേ ബസിൽ മടക്കയാത്ര. ചുരുങ്ങിയ ചെലവിലും സുരക്ഷിതമായും കടൽക്കാഴ്ചകൾ കണ്ടു മടങ്ങാനുള്ള അവസരമാണിത്. 2022ൽ തുടങ്ങിയതുമുതൽ 20000 സഞ്ചാരികളാണ് ഇതുവരെ നെഫർടിറ്റി പാക്കേജിൽ യാത്ര ചെയ്തത്. ജില്ലയിൽ നിന്നും 2000 പേരോളം ആ പാക്കേജിൽ പങ്കാളികളായിട്ടുണ്ട്. ഈ വർഷം 50 പേരാണ് നെഫർടിറ്റി പാക്കേജ് ഉപയോഗപ്പെടുത്തിയത്.സിറ്റി ഡബിൾ ഡെക്കർ, പൊന്മുടി തുടങ്ങി ജില്ലക്ക് അകത്തുള്ള വിനോദയാത്രകൾക്ക് പുറമേ തീർത്ഥാടനയാത്രകളും ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂകാംബിക, കൊട്ടിയൂർ, നാലമ്പലം, ശബരിമല, ഗുരുവായൂർ, തിരുവൈരാണിക്കുളം, കൃപാസനം എന്നിങ്ങനെ സീസൺ യാത്രകളും ഒരുക്കുന്നുണ്ട്. ഒക്ടോബർ രണ്ട് വരെ പഞ്ചപാണ്ഡവ ദർശനത്തിനുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രകളായ മൂകാംബിക, വേളാങ്കണ്ണി, കന്യാകുമാരി സർവീസുകളുമുണ്ടാകും. ദീർഘദൂര ട്രിപ്പുകൾ എല്ലാം ഡീലക്സ് സെമിസ്ലീപ്പറുകളിലാണ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസിലും യാത്ര ക്രമീകരിക്കാറുമുണ്ട്.ഇതിനൊക്കെ പുറമേ വിവാഹാവശ്യങ്ങൾക്കും ചാർട്ടേഡ് ട്രിപ്പുകൾ നടത്താറുണ്ട്. വിദ്യാർത്ഥികൾക്ക് വിജ്ഞാനവും ടെക്‌നോളജിയും കോർത്തിണക്കിക്കൊണ്ടുള്ള ട്രാവൽ ടൂർ ടെക്‌നോളജി പദ്ധതിയും കുറഞ്ഞ ചെലവിൽ സ്‌കൂൾ കോളേജ് കുട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ഗവി, മൂന്നാർ, നെഫർടിറ്റി കപ്പൽയാത്ര എന്നീ ട്രിപ്പുകളാണ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്നത്. ഇക്കൊല്ലം ജനുവരിയിലാണ് ജില്ലയിൽ ഏറ്റവുമധികം കളക്ഷൻ നേടിയത്, 85 ലക്ഷം രൂപ. ഗവി, റോസ്മല, പൊന്മുടി യാത്രകൾ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ടിക്കറ്റ് നിരക്ക് ഓരോ ഡിപ്പോയ്ക്കും വ്യത്യസ്തമായിരിക്കും.2025 ലെ വരുമാനം ഇപ്രകാരം:ജനുവരി- 85 ലക്ഷംഫെബ്രുവരി- 40 ലക്ഷംമാർച്ച്- 35 ലക്ഷംഏപ്രിൽ- 70 ലക്ഷംമെയ് – 75 ലക്ഷംജൂൺ- 30 ലക്ഷംജൂലായ് – 35 ലക്ഷംആഗസ്റ്റ്- 55 ലക്ഷംസെപ്തംബർ (ഇതുവരെ) – 45 ലക്ഷം

Related Posts

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU
Kerala

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2.1k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്
Kerala

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
126
വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു
Kerala

വെമ്പായം ബാറിലെ തീവെപ്പ്: തീയിട്ട യുവാവും മരിച്ചു

July 22, 2026
164
‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി
Kerala

‘തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം നേതാക്കൾ തട്ടിയെടുത്തു; 17 ചാക്കുകളിലായി 25 കോടി രൂപയെത്തി’; BJP ക്കെതിരെ തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി

July 22, 2026
158
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
236
‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം
Kerala

‘മോഹൻലാൽ മകളെ രാജ്യദ്രോഹികൾക്ക് സപ്പോർട്ട് ചെയ്യാൻ വിടരുത്’; വിസ്മയ മോഹൻലാലിനെതിരെ സൈബർ ആക്രമണം

July 22, 2026
415
Next Post
20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; തൃശ്ശൂരിൽ യുവാവ് എക്സൈസ് പിടിയിൽ

20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; തൃശ്ശൂരിൽ യുവാവ് എക്സൈസ് പിടിയിൽ

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
2
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
2.1k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
126
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025