• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി’

cntv team by cntv team
September 18, 2025
in Local News
A A
ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിനൊരുങ്ങി’
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ദക്ഷിണ മൂകാംബിക എന്ന് പ്രസിദ്ധമായ ശ്രീ മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം സെപ്ത‌ംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ പരിപാടികളോടെ നടക്കും.നവരാത്രി ആഘോഷത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സെപ്‌തംബർ 22ന് വൈകീട്ട് 5.00 മണിക്ക് പൊന്നാനി എം.എൽ.എ. പി. നന്ദ കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വിശിഷ്‌ടാതിഥിയായിരിക്കും. മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാൻ ബേബി ശങ്കർ അധ്യക്ഷതയ വഹിക്കുന്ന പരിപാടിയില്‍ സാഹിത്യകാരൻ ആലങ്കോട് ലീലാകൃ ഷ്ണൻ മുഖ്യപ്രഭാഷണം നടത്തും22ന് വൈകീട്ട് കലാമണ്ഡലം സംഗീത അവതരിപ്പിക്കുന്ന അപൂർവ്വ കലാരൂപമായ നങ്ങ്യാർകൂത്ത് 23ന് വെച്ചൂർ ശങ്കർ തിരുവനന്തപുരം അവതരിപ്പിക്കുന്ന സംഗീതകച്ചേരി എന്നിവ നടക്കും. 24ന് കലാമണ്‌ഡലം സുരേഷ് കാളിയത്തിൻ്റെ ഓട്ടൻ തുള്ളൽ, 25ന് ജയകൃഷ്‌ണൻ ഉണ്ണി ചെന്നൈ അവതരിപ്പി ക്കുന്ന സംഗീതകച്ചേരി,26ന് കലാമണ്‌ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്ത് എന്നിവയും ഉണ്ടാ യിരിക്കും. 27ന് യുവഗായകൻ മൂഴിക്കുളം വിവേകും 28ന് സംഗീതാചാര്യൻ താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയും സംഗീതകച്ചേരികൾ അവതരിപ്പിക്കും.30ന് ലോക പ്രശസ്‌ത സംഗീതജ്ഞരായ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യനും ഒക്ടോബർ 1ന് സംഗീത ജ്യോതി മാതങ്കി സത്യമൂർത്തിയും കച്ചേരി അവതരിപ്പിക്കും.കൂടാതെ 27,28,30,1 തീയ്യതികളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 6.00 വരെ സംഗീത വിദ്യാർത്ഥികളും സംഗീതജ്ഞരും അവതരിപ്പിക്കുന്ന സംഗീതാർച്ചനയും ഉണ്ടാവും. ഒക്ടോബർ 1,2 തീയതികളിൽ ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നൃത്താർച്ചന, തിരുവാ തിരക്കളി എന്നിവ അരങ്ങേറും.മഹാനവമി നാളിൽ രാവിലെ 8 മണിക്ക് പഞ്ചരത്ന കീർത്തനാലാപനവും 3 മണിക്ക് നവാവരണവും ഉണ്ടായിരിക്കും.വിജയദശമി നാളിൽ രാവിലെ 6.30ന് കുട്ടികളെ എഴുത്തിനിരുത്തൽ ആരംഭിക്കും.എല്ലാ ദിവസവും ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരി ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.11 ദിവസങ്ങളില്‍ പകലും രാത്രിയുമായി നടക്കുന്ന ആഘോഷത്തില്‍ എഴുനുറോളം കലാകാരന്മാർ അവരുടെ കലാനൈപുണ്യം കാഴ്‌ചവെയ്ക്കാനായി ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.ദേവസ്വം ചെയർമാൻ വത്സലൻ കെ.പി.ട്രസ്റ്റിബോർഡ് മെമ്പർമാരായ എം. ഉണ്ണികൃഷ്‌ണൻ,സുരേഷ് കണ്ടംപുള്ളി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.എൻ.കൃഷ്‌ണമൂർത്തി, നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ.വി. സേതുമാധവൻ,നവരാത്രി ആഘോഷ കമ്മിറ്റി സെക്രട്ടറി പന്താവൂർ കൃഷ്‌ണൻ നമ്പൂതിരി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
636
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
Local News

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 7, 2026
43
ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു
Local News

ഇടി കുഞ്ഞന്‍ അക്ഷരാങ്കണം അധ്യാപക പുരസ്കാരം സമ്മാനിച്ചു

September 7, 2026
103
പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി
Local News

പൊന്നാനിയിലെ മാവേലി സ്റ്റോർ നിലനിർത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സമരം നടത്തി

September 5, 2026
68
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
508
കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു
Local News

കുമരനല്ലൂർ സ്പോട്ട് ഫിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപകദിനം ആഘോഷിച്ചു

September 5, 2026
128
Next Post
റിനിക്കെതിരായ സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

റിനിക്കെതിരായ സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Recent News

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

നാഷണൽ സർവീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു

September 7, 2026
3
തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

തവനൂർ സെൻട്രൽ ജയിലിൽ മലിനജല പ്രശ്നം; എം.എൽ.എ സന്ദർശിച്ചു

September 7, 2026
6
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് എം.ടി.എം കോളേജ് ‘ബർത്ത്‌ഡേ കോർണറിന് തുടക്കമായി

September 7, 2026
14
ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു

September 7, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025