• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ

cntv team by cntv team
September 16, 2025
in Kerala
A A
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി: മുഖ്യമന്ത്രി നിയമസഭയിൽ
0
SHARES
498
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായി. നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി റോജി എം ജോൺ രംഗത്തെത്തി. പൊലീസ് മർദ്ദനത്തിന് വിധേയനായ ആൾ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന് ലോകകപ്പിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രസംഗം റോജി എം. ജോൺ ഓർമ്മിപ്പിച്ചു. പൊലീസിനെ ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് കുന്നംകുളത്തെ സുജിത്തിനെ മർദ്ദിച്ചത്. പൊലീസിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യാൻ അവകാശമില്ലേ, അതോ രാജഭരണകാലത്തെ പടയാളികളാണോ പൊലീസുകാരെന്നും റോജി എം ജോൺ ചോദിച്ചു.സുജിത്തിനെ വാഹനത്തിനുള്ളിൽ ഇട്ടു ക്രൂരമായി മർദ്ദിച്ചു. ആദ്യത്തെ അടിയിൽ തന്നെ ബോധം പോയി. കാൽപാദത്തിൽ 15 തവണ അടിച്ചു. അടിച്ച ശേഷം എഴുന്നേറ്റ് ചാടാൻ പറഞ്ഞു. വെള്ളം പോലും നൽകിയില്ല. മർദ്ദനശേഷം സുജിത്തിനെ ജയിലിൽ അടയ്ക്കാൻ പൊലീസ് ഗൂഢാലോചന നടത്തി. സംഭവം പുറത്തുവന്നിട്ടും എന്ത് നടപടിയെടുത്തു സസ്പെൻഷൻ ഒരു നടപടിയല്ലെന്നും റോജി എം ജോൺ വിമർശിച്ചു.മർദ്ദനത്തിന്റെ വിഡിയോ പുറംലോകം കണ്ടതിന്റെ ജാള്യത മറയ്ക്കാനാണ് സസ്പെൻഷൻ. സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. പൊലീസ് ക്ലബ്ബിലെ പഞ്ചിംഗ് ബാഗിൽ ഇടിക്കുന്നത് പോലെ ഇടിച്ചു .നാലു പൊലീസുകാരും പൊലീസ് സേനയ്ക്ക് അപമാനമാണ്. ഉദ്യോഗസ്ഥരെ പൊലീസിൽ നിന്നും നീക്കം ചെയ്യണം. കേസ് ഒതുക്കാൻ 20 ലക്ഷം വരെ നൽകാമെന്ന് പറഞ്ഞു. മുഖ്യമന്ത്രി ജനകീയ സേന എന്ന് പറഞ്ഞ പൊലീസ് സിസിടിവിക്ക് മുന്നിൽ കാശ് എണ്ണി വാങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്നും റോജി എം ജോൺ പറഞ്ഞു.പൊലീസ് കാടത്തം കാട്ടുന്നു. മുഖത്ത് മുളക് സ്പ്രേ തേക്കുന്നത് പോലെയുള്ള കാടത്തം കാട്ടാൻ ആരാണ് പൊലീസിനെ പഠിപ്പിക്കുന്നത്. ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതികളെല്ലാം പഴയതാണെന്ന് പറഞ്ഞ് തള്ളുകയാണ്. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി വരെ പൊലീസിനെ തള്ളിപ്പറഞ്ഞു. ജനം കയ്യിലെടുത്താൽ കളി മാറുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിക്ക് പറയേണ്ടിവന്നു.പൊലീസിന്റെ അധപതനത്തിന് കാരണം മുഖ്യമന്ത്രി തന്നെയാണ്. പൊലീസ് കൊള്ളരുതായ്മകൾ ഒറ്റപ്പെട്ട സംഭവമായി ന്യായീകരിക്കുന്നു. പാർട്ടിക്കും മുഖ്യമന്ത്രിക്കും വിനീത വിധേയരായവർക്ക് എന്തും ചെയ്യാം. പൊലീസിന്റെ കടിഞ്ഞാൺ ഇനിയെങ്കിലും മുഖ്യമന്ത്രി ഏറ്റെടുക്കണം. മുഖ്യമന്ത്രി ക്ലീഷേ മറുപടികൾ പറയരുതെന്നും റോജി എം ജോൺ പറഞ്ഞു.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
160
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
63
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
14
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
321
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
38
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
403
Next Post
ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

Recent News

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

ചങ്ങരംകുളം ഞാറക്കുന്നത്ത് താമസിക്കുന്ന മുള്ളംകുന്ന് ബാലകൃഷ്ണന്‍ നിര്യാതനായി

October 3, 2026
249
നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

നന്ദകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചങ്ങരംകുളത്ത് യൂത്ത് ലീഗ് പ്രതിഷേധം

October 3, 2026
179
ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

ചങ്ങരംകുളം കെഎസ്ഇബി ക്ക് പുതിയ സബ് സ്റ്റേഷൻ’നിർമാണോൽഘാടനം ഒക്ടോബർ 9ന്‌ നടക്കും

October 3, 2026
109
മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
160
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025