• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയായായി’; കുറിപ്പുമായി വി കെ സനോജ്

cntv team by cntv team
September 12, 2025
in Kerala
A A
‘ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയായായി’; കുറിപ്പുമായി വി കെ സനോജ്
0
SHARES
282
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം സ്വദേശി ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് കുറിപ്പുമായി ഡിവൈഎഫ്ഐ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍പ്പെട്ട ഐസകിന് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ഹൃദയം അങ്കമാലി സ്വദേശിയായ അജിന്‍ ഏലിയാസിന് നല്‍കുകയായിരുന്നു. കൊച്ചി ലിസി ആശുപത്രിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ അജിനിന്റെ ശരീരത്തില്‍ ഐസകിന്റെ ഹൃദയം സ്പന്ദിച്ചുതുടങ്ങി. ഡിവൈഎഫ്‌ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റായിരുന്നു ഐസക് ജോര്‍ജ്.ജീവിച്ചിരുന്ന നാളുകളില്‍ ഹൃദയപൂര്‍വ്വം പൊതിച്ചോര്‍ നല്‍കിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നല്‍കി യാത്രയാവുകയാണ്. ചികിത്സയിലായിരിക്കെ മസ്തിഷ്‌ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഇനി ലിസിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിന് ജീവന്‍ പകരും. ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴില്‍ ഉള്ള വടകോട് യൂണിറ്റ് മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോര്‍ജ്. തീവ്ര ദുഃഖത്തിലും അവയവം ദാനം നല്‍കാന്‍ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.ഐസക് ജോര്‍ജിന്റെ അവയവ ദാനവുമായി ബന്ധപ്പെട്ട് വൈകാരിക കുറിപ്പുമായി ലിസ്സി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് രംഗത്തെത്തിയിരുന്നു. കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസ്സൊന്നു വിറച്ചു.ഹൃദയവും രണ്ട് വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നുവെന്ന് ജോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നില്‍ക്കുമ്പോഴും സ്വന്തം മകന്റെ, സ്വന്തം സഹോദരന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നല്‍ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോര്‍ജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം. ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എൻ്റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ. ഡോക്ടര്‍ എന്നതിലുപരി മനുഷ്യന്‍ എന്ന നിലയില്‍ ഏറ്റവുമധികം സന്തോഷം തോന്നുകയും സര്‍ക്കാരില്‍ അഭിമാനം തോന്നുകയും സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസമായിരുന്നു ഇന്നെന്നും ഡോ. ജോ ജോസഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :ഹൃദയപൂർവം…❤️🙏ജീവിച്ചിരുന്ന നാളുകളിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക്‌ മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണ്‌ചികിത്സയിലായിരിക്കെ മസ്‌തിഷ്ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയംഇനി ലിസിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ജീവൻ പകരും.ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റി കീഴിൽ ഉള്ള വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ്‌ കൂടിയായിരുന്നു ഐസക് ജോർജ്‌.തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു…

Related Posts

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
41
ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്
Kerala

ഇന്ധന നിരക്ക് വര്‍ധിപ്പിച്ചു, ഇന്‍ഡിഗോ വിമാന ടിക്കറ്റുകള്‍ക്ക് ഇനി അധിക ചെലവ്; ഒക്ടോബര്‍ ആറ് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുതുക്കിയ നിരക്ക്

October 5, 2026
43
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

October 5, 2026
60
ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം
Kerala

പഞ്ചാബിൽ  ടൂറിസ്റ്റ്‌  ബസ്  മറിഞ്ഞ് അപകടം; മലയാളി  വിദ്യാർത്ഥിനിക്ക്  ദാരുണാന്ത്യം

October 5, 2026
283
ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി
Kerala

ആർക്കും വീടില്ലാത്ത അവസ്ഥയുണ്ടാകരുത്, ഭവനരഹിതരില്ലാത്ത കേരളമാണ് ലക്ഷ്യം: മുഖ്യമന്ത്രി

October 5, 2026
113
Next Post
ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതി; സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025