• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പച്ചത്തേങ്ങ വില വീണ്ടും ഉയരത്തില്‍; കിലോഗ്രാമിന് 73 രൂപ, ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍

cntv team by cntv team
September 10, 2025
in Kerala
A A
പച്ചത്തേങ്ങ വില വീണ്ടും ഉയരത്തില്‍; കിലോഗ്രാമിന് 73 രൂപ, ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍
0
SHARES
112
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുതിപ്പിനൊടുവില്‍ കിതച്ചുതാഴ്ന്ന പച്ചത്തേങ്ങവില വീണ്ടുമുയരുന്നു. 73 രൂപയാണ് തിങ്കളാഴ്ച പൊതുമാര്‍ക്കറ്റില്‍ ഒരുകിലോ പച്ചത്തേങ്ങയുടെ ചില്ലറവില്പന വില. വിപണിയില്‍ തേങ്ങയുടെ വരവ് കുറഞ്ഞതോടെ ഇനിയും വില ഉയരാനാണ് സാധ്യതയെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.ജൂണ്‍ അവസാനവാരം കിലോയ്ക്ക് 80 രൂപ വരെയെത്തിയ വില പിന്നീട് കൂടിയും കുറഞ്ഞും ഓഗസ്റ്റ് പകുതിയോടെ 57 രൂപയിലെത്തിയിരുന്നു. ഓണക്കാലമെത്തിയപ്പോഴേക്കും വില 69 ആയി. അതാണിപ്പോള്‍ 73 രൂപയില്‍ എത്തിനില്‍ക്കുന്നത്. ആനുപാതികമായി കൊപ്ര, വെളിച്ചെണ്ണ വിലയിലും വര്‍ധനയുണ്ട്.വര്‍ഷങ്ങളായി വിലക്കുറവില്‍ തളര്‍ന്ന പച്ചത്തേങ്ങയ്ക്ക് കഴിഞ്ഞ സെപ്റ്റംബറോടെയാണ് നല്ല കാലമെത്തിയത്. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 34 രൂപ സംഭരണവിലയെയും മറികടന്ന് ഒക്ടോബര്‍ പകുതിയോടെ പൊതുമാര്‍ക്കറ്റില്‍ വില 50 രൂപയിലെത്തി. പിന്നീടങ്ങോട്ട് വില കുതിക്കുകയായിരുന്നു. ഒരുഘട്ടത്തില്‍ 100 രൂപ കടക്കുമെന്ന തോന്നലുണ്ടാക്കിയ ശേഷമാണ് ജൂലായ് അവസാനവാരം വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 31.50 രൂപയായിരുന്നു ഒരുകിലോ പച്ചത്തേങ്ങയുടെ വില. 2022-23 വര്‍ഷം 20-നും 28-നും ഇടയിലായിരുന്നു പൊതുമാര്‍ക്കറ്റില്‍ ചില്ലറവില്പനവില. സംസ്ഥാനത്ത് തേങ്ങയുടെ ഉത്പാദനം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്.

Related Posts

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും
Kerala

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും

February 17, 2026
9
വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

February 17, 2026
249
കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
Kerala

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

February 17, 2026
63
മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു
Kerala

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

February 17, 2026
334
മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ
Kerala

മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ

February 17, 2026
162
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി
Kerala

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

February 17, 2026
101
Next Post
കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്

Recent News

പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

February 17, 2026
13
എൻ എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

എൻ എം ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ പ്രഭാഷണം സംഘടിപ്പിച്ചു

February 17, 2026
19
ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ MRI & CT സ്കാൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.

ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ MRI & CT സ്കാൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.

February 17, 2026
50
നന്നംമുക്ക് പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് നടന്നു

നന്നംമുക്ക് പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് നടന്നു

February 17, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025