കോഴിക്കോട് സദ്ഭാവന ബുക്സ് പ്രസിദ്ധീകരിച്ച മുർഷിദ കടവനാടിൻ്റെ ആദ്യ കവിത സമാഹാരം പൊന്നാനി ചന്തപ്പടിയിലെ പി ഡബ്ളി യു റസ്റ്റ് ഹൗസ് ഹാളിൽ വെച്ച് പ്രകാശനം ചെയ്തു.മാധ്യമ പ്രവർത്തകയും,എഴുത്തുകാരിയും, അഭിനേത്രിയുമായ ഹസ്ന യഹിയയാണ് ഷീറോസ് പൊന്നാനിയുടെ ഓണാഘോഷ പരിപാടിയിൽ വെച്ച് പുസ്തകപ്രകാശനം നിർവ്വഹിച്ചത്.മുർഷിദയുടെ മാതാപിതാക്കൾ പുസ്തകം ഏറ്റുവാങ്ങി.പൊന്നാനി തൃക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഒരു കൊച്ചുകുട്ടി അതീവ ഹൃദ്യമായ വരികളാൽ അർത്ഥഗംഭീരമായ ആശയങ്ങളെ പ്രകാശിപ്പിച്ചു കൊണ്ട് തൻ്റെ ചുറ്റുപാടുകളിലേക്ക് മിഴി തുറക്കുന്നത് തികച്ചും അത്ഭുതത്തോടെയും അഭിമാനത്തോടെയും നോക്കിക്കാണുന്നു എന്ന് മുർഷിദയുടെ കവിതകൾ ഉദ്ധരിച്ചു കൊണ്ട് ഹസ്ന യഹിയ പറഞ്ഞു. നിർമ്മല അമ്പാട്ട് പുസ്തക പരിചയം നടത്തി.സദ്ഭാവന ബുക്സിൻ്റെ എഡിറ്റർ സുനിൽ മടപ്പള്ളി മുർഷിദ കടവനാടിന് ഉപഹാരം സമർപ്പിച്ച് സംസാരിച്ചു.സ്വന്തം ജീവിത വ്യഥകളും,സ്വപ്നങ്ങളുമൊക്കെ കവിതയാക്കിയ മുർഷിദയുടെ ജീവിത പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുഴുവൻ മനുഷ്യരും കൂടെ നിൽക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ഹസ്ന യഹിയക്ക് ഷീറോസ് പൊന്നാനിയുടെ സ്നേഹോപഹാരം ഇബ്രാഹിം മാളിയേക്കൽ സമർപ്പിച്ചു.പുസ്തക വിൽപ്പനയുടെ ഭാഗമായുള്ള ആദ്യ പുസ്തകം പതിനായിരം രൂപ നൽകി റിട്ട: കസ്റ്റംസ് ഇൻസ്പെക്ടർ എൻ.അബൂബക്കറും ഹൗലത്ത് അബൂബക്കറും ഏറ്റുവാങ്ങി.മുർഷിദക്കുള്ള കോപ്പി കലാഭവൻ അഷ്റഫ് കൈമാറി. ഷീറോസ് പൊന്നാനി സംഘടിപ്പിച്ച വിവിധ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ കർമ്മ ബഷീർ വിതരണം ചെയ്തു. സുബൈദ പോത്തന്നൂർ, ദിവ്യ ടീച്ചർ, കെ.വി. നദീർ, ഫൈസൽ ബാവ, ഇമ്പിച്ചിക്കോയ തങ്ങൾ, ഉദയൻ പൊന്നാനി, ലിയാഖത്ത് പി, സി സി മൂസ, സുജീർ,കെ.പി.നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. സീനത്ത് ടീച്ചർ അറക്കൽ സ്വാഗതവും മുനീറ ഖാദർ നന്ദിയും പറഞ്ഞു. സൗദ പൊന്നാനി അധ്യക്ഷയായിരുന്നു.പുസ്തക പ്രകാശനത്തിന് ശേഷം ഷീറോസ് പൊന്നാനിയുടെ ഓണാഘോഷ പരിപാടികൾ നടന്നു.











