കേരള സ്കൂൾ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാനാണ് നിർദേശം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടേതാണ് നിർദേശം. 25 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു അധ്യക്ഷൻ. രാഹുൽ മാങ്കൂട്ടത്തിലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി വി ശിവൻകുട്ടി മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണെന്നും കൂട്ടിച്ചേർത്തു.വിദ്യാർഥികൾ ഉൾപ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുത്ത് മാറി നിൽക്കുന്നതാവും ഉചിതമെന്നും മന്ത്രി പ്രതികരിച്ചു. പാലക്കാട് വെച്ച് നവംബർ 7 മുതൽ 10 വരെയാണ് ശാസ്ത്രോത്സവം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.











