• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിനായകന്റെ വിവാദ പരാമർശങ്ങളിൽ ‘ഖേദം പ്രകടിപ്പിച്ച് അമ്മ’; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ‘ അഞ്ചംഗ സമിതി അന്വേഷണം

cntv team by cntv team
August 22, 2025
in Kerala
A A
വിനായകന്റെ വിവാദ പരാമർശങ്ങളിൽ ‘ഖേദം പ്രകടിപ്പിച്ച് അമ്മ’; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ‘ അഞ്ചംഗ സമിതി അന്വേഷണം
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ യേശുദാസ് എന്നിവർക്കെതിരെ നടൻ വിനായകൻ നടത്തിയ വിവാദ പരാമർശങ്ങളിൽ താരസംഘടനയായ ‘അമ്മ’ ഖേദം പ്രകടിപ്പിച്ചു. സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ സംഘടന കടുത്ത അതൃപ്തി രേഖപ്പെടുത്തി.ശ്വേതാ മേനോൻ അധ്യക്ഷയായ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിനായകന്റെ വിവാദ പരാമർശത്തിനെതിരെ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് കാലത്ത് സംഘടനയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ ‘അമ്മ’ അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.മെമ്മറി കാര്‍ഡ് വിവാദം ‘അമ്മ’യെ പിടിച്ചുലച്ചിരുന്നു. ചില വനിതാ അംഗങ്ങള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത് ചിത്രീകരിച്ച മെമ്മറി കാര്‍ഡിന് എന്തുസംഭവിച്ചു എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. നടിമാരായ ഉഷാ ഹസീനയും പൊന്നമ്മ ബാബുവും സംഭവത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരായി രംഗത്തെത്തിയിരുന്നു.യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോൾ വിനായകൻ മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. ‘ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നായിരുന്നു നടന്റെ ചോദ്യം.സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു.മാധ്യമപ്രവർത്തക അടക്കമുള്ളവർക്കെതിരെ ഫേസ്‍ബുക്കിൽ അധിക്ഷേപ പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഫേസ്ബുക്കിൽ വന്നത് കവിത എഴുതിയതാണെന്ന വിനായകന്റെ വിശദീകരണത്തിൽ തൃപ്തരായി കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞാണ് സൈബർ പൊലീസ് വിട്ടയച്ചത്.

Related Posts

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്
Kerala

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
88
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ
Kerala

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
12
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്
Crime

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
16
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ
Crime

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
117
ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു
Kerala

ഓണപ്പരീക്ഷയുടെ തീയതികളും സ്കൂൾ അവധിയും പ്രഖ്യാപിച്ചു

July 29, 2026
419
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

July 29, 2026
30
Next Post
തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി

തൃശൂരിൽ വീണ്ടും ഇറിഡിയം തട്ടിപ്പ്; ആലപ്പുഴ സ്വദേശികളുടെ ഒന്നരക്കോടി രൂപയോളം നഷ്ടപ്പെട്ടതായി പരാതി

Recent News

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഫോൺ വിളി; ബസ് കസ്റ്റഡിയിലെടുത്ത് കുറ്റിപ്പുറം പോലീസ്

July 29, 2026
88
‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

‘ഓണക്കാലത്ത് വിലക്കയറ്റം ഉണ്ടാകില്ല, കിറ്റ് വിതരണം ഓഗസ്റ്റ് പത്ത് മുതൽ’; അഞ്ച് ഭരണപരിഷ്‌കാരങ്ങളിൽ തീരുമാനമെടുത്ത് മന്ത്രിസഭ

July 29, 2026
12
വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

വടകര ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്; അറസ്റ്റിലായത് ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ബോയ്

July 29, 2026
16
വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

വടകര MDMA കേസ്; അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ നടത്തി, അക്കൗണ്ടിലേക്ക് 6 മാസത്തിനിടെ എത്തിയത് ലക്ഷങ്ങൾ

July 29, 2026
117
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025