കൊച്ചി:യുവഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ വേടനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി സ്ഥിരം കുറ്റവാളിയാണെന്നും വേടനെതിരെ വേറെ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി പുതുതായി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ പറഞ്ഞു.
വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പരാതിക്കാരി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.തുടര്‍ന്ന് പരാതിക്കാരിയെ കേസില്‍ കക്ഷി ചേരാന്‍ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് അനുവദിച്ചു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും.അതെ സമയം കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ വേടനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.