ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തിൻറെ 79ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ സി വി മണികണ്ഠൻ പതാക ഉയർത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി കെ ജീന, എസ് എം സി ചെയർമാൻ ലത്തീഫ്,പി ടി എ .എക്സിക്യൂട്ടീവ് ഷഹലബാനു, സ്കൂൾ പാർലമെൻറ് ചെയർമാൻ കുമാരി നെഫ്‌ല എന്നിവർ അഭിസംബോധനചെയ്ത് സംസാരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂളിൻ്റെ ഡാൻസ് ടീം വന്ദേമാതരത്തിൻ്റെ നൃത്താവിഷ്ക്കാരം മനോഹരമായി അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീഹരിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം ആവേശം ഉണർത്തുന്നതായിരുന്നു. എട്ടാം ക്ലാസ്സുകാരനായ ശ്യാം ശങ്കർ ഗ്ലൂ ഡസ്റ്റ് പെയിൻ്റിംഗിലൂടെ ഗാന്ധിജിയെ വരച്ചത് വ്യത്യസ്തമാർന്ന കലാവിരുന്നായി.കൂടാതെ അൻസാർ ട്രെയിനിംഗ് കോളേജിലെ ബി എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരചരിത്രത്തിലെ ധീര ദേശാഭിമാനികളെ പുന:രവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി.