എടപ്പാള്‍:വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തി ആവാത്ത 5 പേര്‍ അടക്കം 9 പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.നെല്ലിശ്ശേരി ഐഎച്ച്ആര്‍ടി സ്കൂളിലെ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പ്രതികളായ മൂന്ന് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.ആഗസ്റ്റ് 8ന് നടുവട്ടത്ത് നിന്നാണ് പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയായ തൃത്താല സ്വദേശിയെ കാറിലെത്തിയ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ തട്ടി കൊണ്ട് പോയി മര്‍ദ്ധിച്ചത്.ശേഷം റോഡില്‍ ഇറക്കി വിടുകയായിരുന്നു.പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ ചങ്ങരംകുളം പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി.ഏതാനും നാളുകളായി സ്കൂളില്‍ പ്ളസ്ടു പ്ളസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ അടിപിടി പതിവായിരുന്നു.സംഭവത്തിന്റെ തുടര്‍ച്ചയാണ് തട്ടിക്കൊണ്ട് പോവലും മര്‍ദ്ധനവും എന്നാണ് നിഗമനം.