• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു

cntv team by cntv team
August 11, 2025
in Kerala, UPDATES
A A
പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു
0
SHARES
68
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാമനാട്ടുകര: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതായി കണക്കുകൾ. 2016 മുതൽ മരിച്ചവരുടെ കണക്കിനൊപ്പം ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ 2020 മുതൽ അഞ്ചുവർഷത്തിടെ മരിച്ചവരുടെ കണക്കും നിരത്തി വനംവകുപ്പാണ് ഇക്കാര്യം അടിവരയിടുന്നത്.

2018-19 വർഷത്തിൽ 123 പേർ പാമ്പുകടിയേറ്റുമരിച്ച സ്ഥാനത്ത് 2024-25 വർഷത്തിൽ 34 പേർ മാത്രമാണ് മരിച്ചത്. 2025-26 വർഷത്തിൽ ഓഗസ്റ്റ്മാസംവരെ നിരക്ക് ഇതിൽനിന്ന് വീണ്ടും ആറിലൊന്നായി കുറഞ്ഞ് ആറുപേരിലെത്തിയെന്നും കണക്കുകൾ പറയുന്നു.

2016 മുതൽ 25 വരെ പത്ത്‌ സാമ്പത്തികവർഷത്തിലായി 600 പേരാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത്. 2017-18 (92 പേർ), 2016-17 (75 പേർ), 2019-20 (71 പേർ), 2021-22 (65 പേർ) എന്നീ വർഷങ്ങളിലാണ് സംസ്ഥാനത്ത് കൂടുതൽ പാമ്പുകടിമരണങ്ങളുണ്ടായത്. വനത്തിനുപുറത്താണ് ഇത്രയേറെ മരണങ്ങളുണ്ടായതെന്നും അധികൃതർ പറയുന്നു. ആറുവർഷത്തിനിടെ 60,000 പാമ്പിനെ പിടികൂടി. ഉഗ്രവിഷമുള്ളവയുൾപ്പെടെ 100 ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. 130 ഇനമാണ് കേരളത്തിൽ സാധാരണ കണ്ടുവരാറുള്ളത്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് 2020-ൽ ആവിഷ്കരിച്ച ബോധവത്കരണപദ്ധതികൾക്കൊപ്പം കഴിഞ്ഞവർഷം തുടങ്ങിയ പത്തിന കർമപദ്ധതികളിലൊന്നായ മിഷൻ സർപ്പ പ്രവർത്തനങ്ങളും ഊർജിതമായതാണ് മരണനിരക്ക്‌ കുറഞ്ഞതിന്റെ പ്രധാനകാരണമായി പറയുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിലാണ് പാമ്പുകടിമരണങ്ങളിൽ വ്യാപകകുറവ്‌ കണ്ടുതുടങ്ങിയത്.

വനംവകുപ്പ് ഓരോപ്രദേശത്തെയും ജനങ്ങളെക്കൂടി ഉൾപ്പെടുത്തി 3300 അംഗീകൃത വൊളന്റിയർമാർക്കാണ് നിലവിൽ പരിശീലനംനടത്തുന്നത്. 2020 ഓഗസ്റ്റിൽ 320 പേർക്കാണ് പരിശീലനം തുടങ്ങിയത്.

പിന്നെയത് വർധിച്ച് 800 പേരും തുടർന്ന് 3300-ഉം ആയി. വ്യത്യസ്തസ്വഭാവം പ്രകടിപ്പിക്കുന്ന വിഷസർപ്പങ്ങളെ കണ്ടെത്തുന്നവിധവും കൈകാര്യംചെയ്യുന്നവിധവുമാണ് കൂടുതലായി പരിശീലിപ്പിക്കുന്നത്.

പാമ്പുകടിയേൽക്കുന്നവർ അപകടകരമായ പാരമ്പര്യ-നാട്ടുചികിത്സകൾക്ക്‌ നിൽക്കാതെ ആശുപത്രികളിൽ ശാസ്ത്രീയചികിത്സതേടുന്നത് വർധിച്ചതാണ് മരണനിരക്ക് കുറയുന്നതിന്റെ മറ്റൊരുകാരണമായി വിലയിരുത്തപ്പെടുന്നത്.

Related Posts

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
6
അശ്വന്ത് കോക്ക് ഓടിച്ച ഥാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, മദ്യപിച്ചതായി സംശയം; അശ്വന്ത് പോലീസ് കസ്റ്റഡിയിൽ
UPDATES

അശ്വന്ത് കോക്ക് ഓടിച്ച ഥാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ചു, മദ്യപിച്ചതായി സംശയം; അശ്വന്ത് പോലീസ് കസ്റ്റഡിയിൽ

September 28, 2026
107
Next Post
നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’

നിമിഷ പ്രിയ വധശിക്ഷ നീട്ടിവെച്ചത്: ക്രെഡിറ്റ് ആവശ്യമില്ലെന്ന് കാന്തപുരം, ‘കടമ മാത്രമാണ് നിർവഹിച്ചത്’

Recent News

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
8
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
7
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
5
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025