• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

cntv team by cntv team
July 30, 2025
in UPDATES
A A
നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്
0
SHARES
196
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വയസ്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്.

പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.

രാവിലെ 4.10ന് ചുരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗതസംവിധാനങ്ങളെല്ലാം തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകിനടന്നു. ഉച്ചയ്ക്ക് 12:00മണിയോടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ഇന്ത്യൻ സൈന്യം 24 മണിക്കൂർ കൊണ്ട് ചൂരൽമലയേയും മുണ്ടക്കൈയേയും ബന്ധിപ്പിച്ചുകൊണ്ട് ബെയ്ലി പാലം നിർമ്മിച്ചു.

സൈന്യത്തിനും ദുരന്തനിവാരണ അതോറിറ്റിക്കും പൊലിസിനും അഗ്നിരക്ഷാസേനയ്ക്കുമൊപ്പം യുവജന, സന്നദ്ധസംഘടനകളും ചേർന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമായി. ഉറ്റവരെയും ഉടയവരെയും കാണാതെ മേപ്പാടി സർക്കാരാശുപത്രിയിലെത്തി മൃതദേഹങ്ങളുടെ കെട്ടഴിച്ചുനോക്കുന്നവരുടെ ദൃശ്യങ്ങൾ ഉള്ളുലയ്ക്കുന്നതായിരുന്നു. 400ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. തിരിച്ചറിഞ്ഞതും അല്ലാത്തതുമായി 190പേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തി. ദുരന്തത്തിൽ 298 പേരുടെ മരണമാണ് ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചത്. 128 പേർക്ക് പരുക്കേറ്റു. 435 വീടുകൾ തകർന്നു

Related Posts

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി
UPDATES

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
UPDATES

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
209
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി
UPDATES

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
195
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
41
ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

October 4, 2026
25
Next Post
ആശ്വാസം; നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

ആശ്വാസം; നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയുടെ ഫലം നെഗറ്റീവായി

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
209
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025