ചങ്ങരംകുളം :കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിനു യു എ ഇയിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മായ ട്രാക്സ് നിർമ്മിച്ച കുടിവെള്ളപദ്ധതി സ്കൂൾ സമ്പൂർണ്ണ സംരക്ഷണ സമിതി ചെയർമാൻ അഷ് റഫ് കോക്കൂർ സമർപ്പിച്ചു.പി ടി എ പ്രസിഡന്റ് മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു. ട്രാക്സ് പ്രസിഡറ്റ് എം വി അബ്ദുൽ റസാക്, ജന സെക്രട്ടറി മഹ്‌റൂഫ് കൊഴിക്കര, എസ് എം സി ചെയർമാൻ വി വി ശശിധരൻ, അഷ് റഫ് മാളിയേക്കൽ, നാസർ മാഷ് എന്നിവർ പ്രസംഗിച്ചു.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഉൾപ്പടെ കുട്ടികൾ വർദ്ധിച്ചതോടെ നിലവിലെ കിണറിൽ നിന്ന് മുഴുവൻ കുട്ടികൾക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാൻ സ്കൂൾ അധികാരികളും പി ടി എ, എ എം സി സംവിധാനങ്ങളും കഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ട്രാക്സ് കമ്മിറ്റി ഉടൻ തന്നെ ദുബൈയിൽ യോഗം ചേരുകയും മൂന്നര ലക്ഷം രൂപ ചെലവിൽ ഒരു ഓപൻ കിണറും മോട്ടോറും അനുബന്ധ സംവിധാനങ്ങളും നൽകാൻ തയ്യാറാകുകയും ചെയ്തു.
സദസ്സിൽ കൃഷ്ണൻ, മുഹമ്മദലി എന്നിവരെ ആദരിച്ചു.ട്രാക്സിനുള്ള ഉപഹാരം
പ്രിൻസിപ്പാൾ ഇൻ ചാർജ് ഷാഹിറയും ഹെഡ് മിസ്റ്റ്രസ് റീജ കെ എന്നിവർ ചേർന്ന് നൽകി.