സ്വന്തം വീട്ടിൽനിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി നടി തനുശ്രീ ദത്ത. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും വന്നു തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വിഡിയോ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
വീട്ടിലെ ഉപദ്രവം സഹിക്കവയ്യാതെ താന്‍ പൊലീസിനെ വിളിച്ചുവെന്നും അവര്‍ വീട്ടിലേക്ക് എത്തി, ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും നടി കണ്ണീരോടെ വിഡിയോയില്‍ പറയുന്നു. സഹിച്ച് മതിയായി എന്നും ആരോഗ്യം വരെ ഇക്കാരണത്താല്‍ ക്ഷയിച്ചെന്നും തനുശ്രീ വ്യക്തമാക്കുന്നു