ചങ്ങരംകുളം:സി പി ഐ എം ചെറവല്ലൂർ ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി എസ് അച്യുദാനന്ദന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. പെരുമ്പടപ്പ് ലോക്കൽ കമ്മറ്റി അംഗം സുനിൽകുമാർ അധ്യക്ഷനായിരുന്നു.സംസ്ഥാന കമ്മറ്റിയുടെ അനുശോചന പ്രമേയം ബ്രാഞ്ച് കമ്മറ്റി അംഗവും പ്രവാസി സംഘം പെരുമ്പടപ്പ് പഞ്ചായത്ത് ട്രഷററുമായ ഫൈസൽ ബാവ അവതരിപ്പിച്ചു.ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റി അംഗം ആഷിക്ക്, ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൈനുദ്ദീൻ, സിപിഐ ലോക്കൽ കമ്മറ്റി അംഗം മുഹമ്മദ് ചെറവല്ലൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി നജ്മു,ചെറവല്ലൂർ വെസ്റ്റ് ബ്രാഞ്ച് കമ്മറ്റി അംഗം കുഞ്ഞു കുഞ്ഞൻ എന്നിവർ സംസാരിച്ചു.