• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്

cntv team by cntv team
July 14, 2025
in Kerala
A A
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലീസ്
0
SHARES
267
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊല്ലം: ഷാര്‍ജയില്‍ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മൂന്ന് പേരും ഷാര്‍ജയിലായതിനാല്‍ നാട്ടിലെത്തിയാലാണ് അറസ്റ്റ് നടക്കുക.വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. എഫ്‌ഐആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിലാണ് നടപടി.അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ മകള്‍ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. നിറത്തിന്റെ പേരില്‍ മകളെ വിരൂപിയാക്കാന്‍ സഹോദരി ഇടപെട്ട് മുടി മൊട്ടയടിച്ചുവെന്നും പീഡനങ്ങള്‍ക്കൊടുവിലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും അമ്മ പറഞ്ഞിരുന്നു. മകള്‍ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റല്‍ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പൊലീസിന് കൈമാറിയിട്ടുണ്ട്.ഇന്ത്യന്‍ കോണ്‍സുലേറ്റിനും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും അമ്മ പരാതി നല്‍കിയിരുന്നു. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിച്ചാല്‍ റീ പോസ്റ്റ്‌മോര്‍ട്ടം വേണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സിബിഐക്ക് കൈമാറണമെന്നാണ് ശൈലജയുടെ ആവശ്യം. അതേസമയം കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് നിധീഷിന്റെ നിലപാട്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചികയെയും മകള്‍ വൈഭവിയെയും അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ഫയലിങ് ക്ലര്‍ക്കാണ് വിപഞ്ചിക. ദുബായില്‍ തന്നെ ജോലി ചെയ്യുകയാണ് ഭര്‍ത്താവ് നിതീഷ്. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്‍ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്‍ഷം മുന്‍പായിരുന്നു വിവാഹം.

Related Posts

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ
Kerala

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
22
സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു
Kerala

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

March 14, 2026
4
ആറുവരിപ്പാത: മലപ്പുറം ജില്ലയിൽ മാർച്ച് 31-ന് പൂർത്തിയാകും
Kerala

ആറുവരിപ്പാത: മലപ്പുറം ജില്ലയിൽ മാർച്ച് 31-ന് പൂർത്തിയാകും

March 14, 2026
44
കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ; രാഹുൽ ഗാന്ധിയുമായി ഇക്കാര്യം ചർച്ച ചെയ്യും
Kerala

കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ; രാഹുൽ ഗാന്ധിയുമായി ഇക്കാര്യം ചർച്ച ചെയ്യും

March 14, 2026
30
കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
Kerala

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

March 14, 2026
6
‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി
Kerala

‘മകളുമില്ല ഭർതൃസഹോദരിയും ഇല്ല’; റേഷൻകാർഡിൽ വ്യാജമായി പേരു ചേർത്തു, ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ പരാതി

March 13, 2026
205
Next Post
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Recent News

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല,​ രാജ്യസഭയിലേക്കാണെങ്കിൽ നോക്കാം’; നിലപാടറിയിച്ച് ഐ എം വിജയൻ

March 14, 2026
22
സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

സംസ്ഥാനത്തു സ്വർണ്ണവിലയിൽ ഇന്നു കുറവ്

March 14, 2026
48
സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

March 14, 2026
4
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

March 14, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025