പൊന്നാനി:പൊളിച്ചു മാറ്റുകയായിരുന്ന വീട് തകർന്ന് വീണ് ബംഗാൾ സ്വദേശി മരിച്ചു.ഇതര സംസ്ഥാന തൊഴിലാളി വെസ്റ്റ്ബംഗാൾ മുർഷിദബാദ് ഷേർപുർ സ്വദേശി ബനീ ഇസ്രായേൽ എന്നവരുടെ മകൻ റഹ്മത്ത് അലി(27) ആണ് മരിച്ചത്.പൊന്നാനി താലൂക്ക് ആശുപത്രിക്ക് എതിർവശം പുത്തൻകുളം ഭാഗത്തു ആണ് അപകടം ഉണ്ടായത്.പൊന്നാനി ഫയർ ഫോഴ്‌സും,പോലീസും ട്രോമ കെയർ പ്രവർത്തകരും,നാട്ടുകാരും ചേർന്ന് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ റഹ്മാനെ പുറത്തെടുത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.