• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പാലക്കാട് റെയിൽവെ ഉന്നതിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം; കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ സുഹൃത്ത്

cntv team by cntv team
June 25, 2025
in Crime
A A
പാലക്കാട് റെയിൽവെ ഉന്നതിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവം; കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ സുഹൃത്ത്
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട് : പാലക്കാട് റെയിൽവെ ഉന്നതിയിൽ അത്താണിപറമ്പിൽ വെച്ച് മധ്യവയസ്കനെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ്. കൊല്ലപ്പെട്ട വേണുഗോപാൽ തൻ്റെ ആക്രി വസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിലെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് രമേശ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ആക്രി കച്ചവടക്കാരായ ഇരുവരും തമ്മിൽതർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു വേണുഗോപാലിനെ രമേശ് ആക്രമിച്ചത്. സംഭവത്തിൽ രമേഷിന്റെ അറസ്റ്റ് ഹേമാംബിക നഗർ പൊലീസ് രേഖപ്പെടുത്തുകയും ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും.

ഇന്നലെയായായിരുന്നു മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയില്‍വെ ഉന്നതി അത്താണിപ്പറമ്പിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ചാണ് വേണുഗോപാലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിലും ഇയാളുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. തലയിലും ശരീരത്തിന്റെ നിരവധി ഭാഗങ്ങളിലും പരിക്കുണ്ടായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം സംസ്കരിച്ചു.

Related Posts

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
288
മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി
Crime

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

October 1, 2026
45
തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ
Crime

തൃശൂരില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

October 1, 2026
737
ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ
Crime

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
221
പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം
Crime

പാലക്കാട്ടെ സഹോദരങ്ങളുടെ മരണം: മാതാവ് കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

September 30, 2026
888
എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍
Crime

എംഡിഎംഎയുമായി രണ്ട് ഡോക്ടര്‍മാര്‍ പിടിയില്‍

September 30, 2026
743
Next Post
ബൈക്കിന്‍റെ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ ഉഗ്രവിഷമുളള പാമ്പ്; യുവാവിന്‍റെ ‌രക്ഷ തലനാരിഴയ്ക്ക്

ബൈക്കിന്‍റെ ഹാൻഡിലിൽ വഴുവഴുപ്പ്, കൈമാറ്റി നോക്കിയപ്പോൾ ഉഗ്രവിഷമുളള പാമ്പ്; യുവാവിന്‍റെ ‌രക്ഷ തലനാരിഴയ്ക്ക്

Recent News

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
10
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്

October 3, 2026
50
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
60
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

October 3, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025