ചങ്ങരംകുളം:കോക്കൂർ എ.എച്ച്.എം. ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വായന ദിനാചരണം,വായനാമൂല, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ കഥാകൃത്ത് കെ.വി ഇസ്ഹാഖ് നിർവ്വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് മൈമൂന ഫാറൂഖ് അധ്യക്ഷത വഹിച്ചു.വി.വി.ശശിധരൻ,യാസർ കൊഴിക്കര,കെ.ആർ രമണി,പി.മിനി,ബി.ബീന, സി.ടി അനീഷ്, പി.എസ് ദേവനന്ദ എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മിസ്ടസ് കെ. റീജ സ്വാഗതവും കെ.എം വിപിൻ നന്ദിയും പറഞ്ഞു.പുസ്തക പ്രദർശനം, വായനാ മത്സരം,രചനാ മത്സരം,സാഹിത്യക്വിസ് മത്സരം എന്നിവയും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.