• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

cntv team by cntv team
June 20, 2025
in Kerala
A A
സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
0
SHARES
9
VIEWS
Share on WhatsappShare on Facebook

ലഹരി ഉപയോഗത്തിനെതിരെ സിനിമ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സിനിമാ ചിത്രീകരണ സമയത്തോ അതുമായി ബന്ധപ്പെട്ട് താമസിക്കുന്ന സ്ഥലങ്ങളിലോ ലഹരി ഉപയോഗിക്കില്ലെന്നാണ് എഴുതി നല്‍കേണ്ടത്. നടീനടന്മാര്‍ അടക്കം മുഴുവന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇനി മുതല്‍ സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ലഹരി ഉപയോഗിക്കില്ല എന്ന് സത്യവാങ്മൂലം നല്‍കേണ്ടിവരും. എഎംഎംഎ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും. ലഹരി വിരുദ്ധ ദിനമായ ജൂണ്‍ 26 മുതല്‍ നിബന്ധന നടപ്പില്‍ വരുത്തുമെന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കി.സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവര്‍ത്തകരുടെയും ലഹരി ഉപയോഗം അടുത്തിടെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് ലഹരി ഉപയോഗത്തിന് തടയിടാനുള്ള നീക്കവുമായി നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയത്. എഎംഎംഎയുടെ അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നും മറ്റ് സിനിമാ സംഘടനകളുടെയും അഭിപ്രായം തേടുമെന്നാണ് കരുതുന്നത്.

Related Posts

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു
Kerala

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

August 7, 2025
കുതിച്ചുയര്‍ന്ന്; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില
Kerala

കുതിച്ചുയര്‍ന്ന്; സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില

August 7, 2025
പാലിയേക്കര ടോള്‍ പിരിവിലെ ഹൈക്കോടതി ഉത്തരവ്: ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കേണ്ടി വരും
Kerala

പാലിയേക്കര ടോള്‍ പിരിവിലെ ഹൈക്കോടതി ഉത്തരവ്: ടോള്‍ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കേണ്ടി വരും

August 7, 2025
‘SC/ST വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala

‘SC/ST വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

August 6, 2025
കാട്ടകാമ്പാൽ പടിഞ്ഞാറ്റുമുറി ചെറുവത്തൂർ വീട്ടിൽ ഉണ്ണി (75) നിര്യാതനായി.
Kerala

കാട്ടകാമ്പാൽ പടിഞ്ഞാറ്റുമുറി ചെറുവത്തൂർ വീട്ടിൽ ഉണ്ണി (75) നിര്യാതനായി.

August 6, 2025
സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസർകോടും ഓറഞ്ച് അലേർട്ട്

August 6, 2025
Next Post
‘ആ മുന്നറിയിപ്പ് ആരും അവഗണിക്കരുത്; 45000 രൂപ പോയി’; വാട്സാപ്പിലൂടെ തട്ടിപ്പിനിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്

'ആ മുന്നറിയിപ്പ് ആരും അവഗണിക്കരുത്; 45000 രൂപ പോയി'; വാട്സാപ്പിലൂടെ തട്ടിപ്പിനിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്

Recent News

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

‘പരാതിയും കേസും ഗൂഢലക്ഷ്യത്തോടെ’; ഹൈക്കോടതിയിൽ ഹർജി നൽകി ശ്വേത മേനോൻ

August 7, 2025
‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

August 7, 2025
വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

വേടൻ ഒളിവിൽ; കൊച്ചിയിലെ സംഗീത പരിപാടി മാറ്റിവച്ചു

August 7, 2025
കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

കട കുത്തിത്തുറന്ന കളളന് പണം വേണ്ട; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ,​ ചാക്കിലാക്കി സ്ഥലം വിട്ടു

August 7, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025