ചങ്ങരംകുളം:കർഷകസംഘം (എഐകെഎസ്) പെരുമുക്ക് യൂണിറ്റ് സമ്മേളനം നടന്നു.എടപ്പാൾ ഏരിയ ജൊ.സെക്രട്ടറി ടി.രാമദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. വി. രവീന്ദ്രൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.വി.കരുണാകരൻ,ട്രഷറർ സിപി.പ്രബീഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.സമ്മേളനത്തിൽ പ്രസിഡന്റ് പിവി.അബ്ദുൽ സലാം,വൈ.പ്രസിഡന്റ് കെ.കെ.മുഹമ്മദ്ക്കുട്ടി,സെക്രട്ടറി കെവി.മുഹമ്മദ്,ജോ.സെക്രട്ടറി ടി വേലായുധൻ,ട്രഷറർ എ. പി. അബ്ദുള്ള കുട്ടി എന്നിവർ അടങ്ങിയ ഒൻപത അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.കെവി ഹാരിസ് അധ്യക്ഷത വായിച്ച സമ്മേളനം പി.വി.അബ്ദുൽ സലാം സ്വാഗതവും കെ.വി മുഹമ്മദ് നന്ദിയും പറഞ്ഞു