• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി

cntv team by cntv team
June 19, 2025
in UPDATES
A A
രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം; ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയി
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും ഭാരതാംബ വിവാദം. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതിൽ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താൻ രാജ്ഭവനിലേക്കെത്തിയത് എന്നും ആ സമയം ഭാരതാംബയുടെ ഫോട്ടോയിൽ പൂവിട്ട് പൂജിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു എന്നും ശിവൻകുട്ടി പ്രതികരിച്ചു. തുടർന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോൾ ഭാരതാംബയുടെ ചിത്രം വെച്ചതിൽ ഗവർണർ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കി.’പ്രോഗ്രാം നോട്ടീസിൽ പറഞ്ഞിട്ടുള്ളത് ദേശീയഗാനവും വിളക്ക് കൊളുത്തലും പ്രാർത്ഥനയും മാത്രമാണ്. ശേഷം ഞാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. തുടർന്ന് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തികൊണ്ട് രാജ്ഭവനും കേരള സർക്കാരും സംയുക്തമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും രാഷ്ട്രീയ ചിഹ്നമോ സൂചനയോ വെച്ചുകൊണ്ടുള്ള പരിപാടി സംഘടിപ്പിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രം വെച്ചതിൽ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു’; മന്ത്രി പറഞ്ഞു. കുട്ടികളെയും കൂട്ടി തനിക്ക് അവിടെനിന്ന് ഇറങ്ങാമായിരുന്നു.എന്നാൽ താൻ അത് ചെയ്തില്ല. ഗവർണർ കാണിക്കുന്നത് അഹങ്കാരവും ധിക്കാരവുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.’സർക്കാരിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ സർക്കാരിന് ശക്തമായ പ്രതിഷേധമുണ്ട്. നരേന്ദ്രമോദിയുടെ ചിത്രം വെച്ചാൽ പോലും അന്തസ്സുണ്ട്. രാജഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണ്. കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിച്ചു’; മന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ പ്രതിഷേധം അറിയിച്ചാണ് ബഹിഷ്കരണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗാന്ധി ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല. എന്നാൽ രാജ്യ സങ്കൽപ്പത്തിന് ചേർന്ന ചിത്രം അല്ല രാജഭവനിൽ ഉണ്ടായിരുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
27
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
42
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
15
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
24
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
141
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
20
Next Post
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് 42.01 ശതമാനം, വോട്ടിങ് രേഖപ്പെടുത്തി സ്ഥാനാർഥികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പോളിങ് 42.01 ശതമാനം, വോട്ടിങ് രേഖപ്പെടുത്തി സ്ഥാനാർഥികൾ

Recent News

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

സംസ്ഥാനത്തു തുടർച്ചയായി ഇടിവ് രേഖപ്പെടുത്തി സ്വർണ്ണ വില

October 13, 2026
0
ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

ജപ്തി തടഞ്ഞ സംഭവം; നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം

October 13, 2026
7
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല’; കോണ്‍ഗ്രസില്‍ അതൃപ്തി

October 13, 2026
5
‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

‘തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു’, പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

October 13, 2026
106
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025