• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം; പുതുതായി 304 തസ്തികകള്‍

cntv team by cntv team
June 18, 2025
in Kerala
A A
സംസ്ഥാനത്ത് പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം; പുതുതായി 304 തസ്തികകള്‍
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലീസ് ജില്ലകളിലും ഡിവൈഎസ്പി നര്‍ക്കോട്ടിക് സെല്‍ ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.അതില്‍ 16 പോലീസ് ജില്ലകളില്‍ നിലവിലുള്ള നര്‍ക്കോട്ടിക് ഡിവൈഎസ്പിമാരെയാണ് ഈ തസ്തികയില്‍ പുനര്‍നിയമിച്ചിരിക്കുന്നത്. നര്‍ക്കോട്ടിക് സെല്‍ ഇല്ലാത്ത കൊല്ലം സിറ്റി, കൊല്ലം റൂറല്‍, തൃശ്ശൂര്‍ സിറ്റി, തൃശ്ശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ നര്‍ക്കോട്ടിക് സെല്ലും അനുവദിച്ചു.

ഇതിന്റെ ഭാഗമായി സേനയില്‍ 304 തസ്തികകള്‍ പുതുതായി വരും. അതില്‍ ഡിവൈഎസ്പിമാര്‍ക്കൊപ്പം 40 എസ്ഐമാര്‍, 40 എഎസ്ഐമാര്‍, 120 എസ്സിപിഒമാര്‍, 100 സിപിഒമാര്‍ എന്നിവരുണ്ടാകും.200-ഓളം തസ്തികകള്‍ സ്ഥാനക്കയറ്റത്തിലൂടെയാകും നികത്തുക. ബാക്കി പുതിയ നിയമനങ്ങളും.ഇതോടെ പോക്സോ പരാതികളില്‍ അന്വേഷണം കാര്യക്ഷമമാകും. ഈ വര്‍ഷം ഏപ്രില്‍ വരെ കേരളത്തില്‍ 1551 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ എണ്ണം കൂടുമ്പോഴും ശിക്ഷാ നിരക്ക് കുറവാണെന്ന ആക്ഷേപവുമുണ്ട്.

ഈ സാഹചര്യത്തിലാണ് പോക്‌സോ കേസുകള്‍ പ്രത്യേക വിഭാഗം അന്വേഷിക്കുന്നത്. ഓരോ ജില്ലയിലും ഒരു ഡിവൈഎസ്പി, സിഐ, എസ്‌ഐമാര്‍, എഎസ്‌ഐമാര്‍, സിപിഒമാര്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിനാകും പോക്‌സോ കേസുകളുടെ തുടരന്വേഷണം.ലഹരിക്കേസുകളില്‍ കുതിച്ചുചാട്ടമുണ്ടായതോടെ നര്‍ക്കോട്ടിക് പോലീസ് സ്റ്റേഷനുകള്‍ക്കായി സേനയില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു. ഈ വര്‍ഷം ആദ്യ മൂന്നുമാസം സംസ്ഥാനത്ത് 13,000-ലധികം ലഹരിക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നര്‍ക്കോട്ടിക് സെല്‍ ഇല്ലാത്ത ഇടങ്ങളിലും ഡിവൈഎസ്പിയുടെയും മറ്റ് ഉദ്യോഗസ്ഥ തസ്തികകള്‍ക്ക് അനുമതി നല്‍കിയതോടെ ലഹരിക്കേസുകളില്‍ അന്വേഷണം കൂടുതല്‍ കാര്യക്ഷമമാകും.

നര്‍ക്കോട്ടിക് കേസുകള്‍ ഇപ്പോഴും രജിസ്റ്റര്‍ ചെയ്യുന്നത് അതത് പോലീസ് സ്റ്റേഷനുകളാണ്. ആവശ്യമെങ്കില്‍ നര്‍ക്കോട്ടിക് സെല്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് ചെയ്യുന്നത്.

Related Posts

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്
Kerala

മാസപ്പടി കേസ്: പിണറായി വിജയൻ, വീണ ടി, ശശിധരൻ കർത്ത എന്നിവർ കുറ്റകരമായ ഗൂഢാലോചന നടത്തി; FIR പുറത്ത്

October 12, 2026
40
മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി
Kerala

മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെയും നിനവിനെയും കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേയ്ക്ക് മാറ്റി

October 12, 2026
319
ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില
Business

ഉച്ചക്ക് ശേഷം വീണ്ടും കുറഞ്ഞ് സ്വർണവില

October 12, 2026
238
ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്
Entertainment

ഒരു മണിക്കൂറിൽ ഒരു കോടി 61 ലക്ഷം; കേരളത്തിൽ ജയിലർ 2 അഡ്വാൻസ് ബുക്കിങ് കുതിക്കുന്നു; ആഗോള പ്രീ-സെയിൽസ് മുപ്പത് കോടിയിലേക്ക്

October 12, 2026
8
ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

October 12, 2026
123
സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു
Kerala

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

October 12, 2026
569
Next Post
സംസ്ഥാനത്ത് പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി; റെയില്‍വേക്കും രൂക്ഷ വിമര്‍ശനം

സംസ്ഥാനത്ത് പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി; റെയില്‍വേക്കും രൂക്ഷ വിമര്‍ശനം

Recent News

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

തിരൂരിൽ സ്‌കൂട്ടറിൽ ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം, മക്കൾക്ക് ഗുരുതര പരിക്ക്; ഡ്രൈവർ ഓടിരക്ഷപ്പെട്ടു

October 13, 2026
179
ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കർ തമിഴ്നാട് ഗവർണറാകും

October 13, 2026
17
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരേ കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; ഉടനടി പിൻവലിച്ചു, ചുമതലക്കാരനെ നീക്കി

October 13, 2026
23
മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

October 13, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025