ചങ്ങരംകുളം:പതിറ്റാണ്ടുകളായി ഇടത് വലത് മുന്നണികൾ ഭരിച്ചിട്ടും പെരുമുക്കിലെ ജനങ്ങൾക്ക് ദുരിതം മാറിയിട്ടില്ലെന്ന് എസ്ഡിപിഐ ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി.പെരുമുക്കിലെ വികസന മുരടിപ്പിനെതിരെയും റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെയും എസ്ഡിപിഐ പെരുമുക്ക് ബ്രാഞ്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി റഷീദ് പെരുമുക്ക് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ജില്ലാ പഞ്ചായത്ത് മെമ്പർ ബ്ലോക്ക് മെമ്പർ എന്നിവർ മൂന്നുപേരും പെരുമുക്കിൽ നിന്നുണ്ടായിട്ടും വികസന കാര്യത്തിൽ പെരുമുക്ക് വളരെ പിന്നിലാണെന്നും ബനാത്ത് വാല മുതൽ വിവിധ എംപിമാരുടെ നേതൃത്വത്തിൽ 47 വർഷം തുടർച്ചയായി പൊന്നാനി ലോകസഭാ മണ്ഡലം മുസ്ലിം ലീഗ് ഭരിച്ചിട്ടും 25 വർഷം തുടർച്ചയായി പൊന്നാനി നിയമസഭാ മണ്ഡലം സിപിഎം ഭരിച്ചിട്ടും ഇരു മുന്നണികൾക്കും പെരുമുക്കിനു വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു.16 ലധികം റോഡുകൾ ഇനിയും ടാറിങ് നടത്താത്ത റോഡുകളാണ് പെരുമുക്കിലുള്ളത്. 35 ലക്ഷം മുടക്കി പണിത ഒരു റോഡിൽ പഞ്ചായത്ത് കുളങ്ങളെ തോൽപ്പിക്കുന്ന തരത്തിലുള്ള വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആസൂത്രണം ഇല്ലായ്മയും വികസന താൽപര്യമില്ലായ്മയുമാണ് ഇരുമുന്നണികളും ഇതുവരെ പെരുമുക്കിനോട് ചെയ്തുകൊണ്ടിരിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.പ്രതിഷേധ പരിപാടി എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി അംഗം കരീം ആലങ്കോട് ഉദ്ഘാടനം ചെയ്തു. ഇല്യാസ് പെരുമുക്ക് അധ്യക്ഷത വഹിച്ചു. സുലൈമാൻ കുട്ടി പെരുമുക്ക്, അബ്ദുള്ള പെരുമുക്ക്, മാനു മാന്തടം,ഹംസ കിളിയങ്കുന്ന്,ഹസ്സൻ പെരുമുക്ക്, ഇബ്രാഹിം
എന്നിവർ നേതൃത്വം നൽകി.







