നിർമാണമേഖലയ്ക്ക് തിരിച്ചടിയായി സിമൻ്റ്, കമ്പി വില കുതിക്കുന്നു. പ്രമുഖ കമ്പനികളുടെ സിമന്റ് വില ചാക്കിന് 390 രൂപയായി. ഏപ്രിലിൽ 330 രൂപയായിരുന്നു. ഒരാഴ്ചക്കിടെ 40 രൂപ വർധിച്ചു. ടിഎംടി കമ്പികൾക്ക് കിലോഗ്രാമിന് രണ്ടുരൂപ വർധിച്ചു.വിൽപ്പനയിൽ മുൻപന്തിയിലുള്ള ടിഎംടി കമ്പികൾക്ക് രണ്ടാഴ്ചമുമ്പ് കിലോക്ക് 68.50 രൂപയായിരുന്നത് 70.50 ആയി.
പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സിന്റെ സിമന്റിന് വിലക്കുറവുണ്ട്.നിര്‍മാണ സാമഗ്രികളുടെ വില കുത്തനെ ഉയരുന്നത് സാധരണക്കാരെയാണ് ഏറെ ആശങ്കയിലാക്കുന്നത്.സ്വന്തമായൊരു വീട് എന്ന സ്വപ്നവമായി വീട് നിര്‍മാണം ആരംഭിച്ചവര്‍ക്ക് കുത്തനെയുള്ള വിലക്കയറ്റം ആശങ്ക സൃഷ്ടിക്കുന്നുണ്ട്