കോഴിക്കോട്: കോഴിക്കോട് ബെെക്ക് യാത്രികൻ ലോറി ഇടിച്ച് മരിച്ചു. പേരാമ്പ്ര മഠത്തിക്കര വീട്ടിൽ ഷാജിയാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ ദേശീയപാതയിൽ പേരാമ്പ്രയിൽ മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. മരിച്ച ഷാജി അപ്പോളോ ടയേഴ്സില്‍ കരാർ തൊഴിലാളിയാണ്.