ചങ്ങരംകുളം:കേരളത്തിന്റെ നികുതി വരുമാനത്തിന്റെ മുഖ്യ പങ്ക് വഹിക്കുന്ന വ്യാപാരി സമൂഹത്തിന്റെ അധികാരിക സംഘടനയെ വ്യഭിചാരികളെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് രംഗത്ത്. സർക്കാർ ഭൂമി കയ്യേറി അനധികൃത വഴിയോരകച്ചവടം നടത്തുന്ന വ്യക്തിക്കെതിരെയാണ് നിയമ നടപടി സ്വീകരിക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമതി ചങ്ങരംകുളം യൂണിറ്റ് സെക്രട്ടറിയേറ്റ് അടിയന്തിര യോഗം തീരുമാനിച്ചത്.പി.പി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.ഒ.മൊയ്തുണ്ണി, ഉമർ കുളങ്ങര, കെ.വി.ഇബ്രാഹിംക്കുട്ടി, മുഹമ്മദലി പഞ്ചമി, ടി കൃഷ്ണൻ നായർ , സൈതലവി ഹാജി,രവി എരിഞ്ഞിക്കാട്ട്,നാഹിർ ആലുങ്ങൽ ,സുനിൽ ചിന്നൻ ,സലിം, അരുൺ മുരളി എന്നിവർ പ്രസംഗിച്ചു.