ചങ്ങരംകുളം:തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു.ചങ്ങരംകുളം പോലീസും ആലംകോട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും സംയുക്തമായാണ് റോഡരികിലെ അനധികൃത ഷെഡുകളും വഴിയോര കച്ചവടങ്ങളും നീക്കം ചെയ്യുന്നത്.പിഡബ്ളി യുഡി എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നിര്‍ദേശപ്രകാരമാണ് പൊന്നാനി സെക്ഷന്‍ വിഭാഗം നടപടിക്കിറങ്ങിയത്.പന്താവൂര്‍ കാളാച്ചാല്‍ ഭാഗങ്ങളില്‍ ഷെഡുകള്‍ പൊളിച്ച് മാറ്റി തുടങ്ങിയിട്ടുണ്ട്.വരും ദിവസങ്ങളില്‍ മറ്റു ഭാഗങ്ങളിലും നടപടി തുടരും