ചങ്ങരംകുളം:പാവിട്ടപ്പുറം കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്രസ്സ പഠനാരംഭവും സ്മാർട്ട് ക്ലാസ്സ്, ഓഫീസ് ഉൽഘാടനവും നടന്നു,മത വൈജ്ഞാനിക മേഖലയിലേക്ക് സ്മാർട്ട് ക്ലാസ്സ് പദ്ധതി ആവിഷ്കരണം വളരെ ശ്ലാകനീയമാണെന്ന് സ്മാർട്ട് ക്ലാസ്സ് ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് അഷ്‌റഫ് കോക്കൂർ പറഞ്ഞു.കൊക്കൂർ റെയിഞ്ചു പ്രസിഡണ്ട് മൂസ മുസ്‌ലിയാർ രണ്ടാം സ്മാർട്ട് ക്ലാസ്സ് ഉദ്ഘാടനം നിർവ്വഹിച്ചു പ്രാർത്ഥനയും പടനാരംഭവും നടത്തി.സ്വാലിഹ് അൻവരി ചേകനൂർ മുഖ്യ പ്രഭാഷണം നടത്തികൊണ്ട്,ഗഹനമായ പഠനത്തിന് സ്മാർട്ട് ക്ലാസ്സ് പദ്ധതി അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തി സംസാരിച്ചു.ഉസ്താദ് ശംസുദ്ധീൻ നജാത്തി സ്വാഗതവും
പ്രധാനാധ്യാപകൻ ഉസ്താദ് അബ്ദുസ്സലാം മൗലവി അധ്യക്ഷതയും വഹിച്ചു.മാനേജ്മെന്റ് പ്രസിഡണ്ട് അബ്ദുൽ ഖാദർ, സെക്രട്ടറി മാമുട്ടി, കൊക്കൂർ റെയിഞ്ചു ട്രഷറർ സൈദലവി ദാരിമി,എന്നിവർ ആശംസകൾ അറിയിച്ചു.അബ്ദുള്ള മാമ്പയിൽ, ഇബ്രാഹിം തറയിൽ, റാഷിദ്, നിസാർ, ജലീൽ, നൗഷാദ്, അധ്യാപകരായ ശബീബ് വാഫി, ഇൽ യാസ് ഉസ്താദ് മുഹമ്മദ് ഉസ്താദ്, ഉണ്ണീൻ കുട്ടി ഉസ്താദ് എന്നിവർ പങ്കെടുത്തു .ഉസ്താദ് അബൂതാഹിർ റഹ്മാനി യോഗത്തിന് നന്ദി പറഞ്ഞു