• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

അഞ്ചുവർഷം മുമ്പെഴുതിയ മരുന്നും ആവർത്തിക്കുന്നു,കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ വേണ്ട- ആരോ​ഗ്യവകുപ്പ്

cntv team by cntv team
April 10, 2025
in UPDATES
A A
അഞ്ചുവർഷം മുമ്പെഴുതിയ മരുന്നും ആവർത്തിക്കുന്നു,കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ വേണ്ട- ആരോ​ഗ്യവകുപ്പ്
0
SHARES
192
VIEWS
Share on WhatsappShare on Facebook

കോട്ടയം: രോഗികൾ പതിവായി ഉപയോഗിക്കുന്ന മരുന്നുകളുടെ കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ എന്ന് ചില ഡോക്ടർമാർ എഴുതുന്നതിൽ നിലപാട് അറിയിക്കാൻ ഡിഎംഒമാരോട് ആരോഗ്യവകുപ്പിന്റെ നിർദേശം. അലോപ്പതി മരുന്നുകൾ ലഹരിക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ വകുപ്പ് നടപടിയിലേക്ക് കടക്കുന്നതിന് പകരം റിപ്പോർട്ട് ആവശ്യപ്പെട്ടത് ആരോഗ്യപ്രവർത്തകർക്കിടയിൽ ചർച്ചയായി.കുറിപ്പടിയിൽ ‘റിപ്പീറ്റ് ഓൾ’ (ആവർത്തിക്കാം) എന്ന് ചില ഡോക്ടർമാർ എഴുതിവിടുന്നതിൽ അപകടസാധ്യതയുണ്ടെന്ന് ഫാർമസിസ്റ്റുമാരാണ് വകുപ്പിന്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. മരുന്നുകളുടെ പേരെഴുതാൻ മിനക്കെടാതെ ഇങ്ങനെ ‘റിപ്പീറ്റ്’ അടിക്കുന്ന ഡോക്ടർമാർക്ക് നല്ലവഴി കാട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കത്തുനല്കിയിരുന്നു.

സാന്ത്വനപരിചരണം ആവശ്യമുള്ളവർക്കും ജീവിതശൈലി രോഗികൾക്കും കമ്യൂണിറ്റി മെന്റൽ ഹെൽത്ത് പ്രോഗ്രാമിലുള്ളവർക്കും പതിവായി ഒരേമരുന്നാണ് കൊടുക്കുന്നത്. അതും ഒരുമാസത്തേത് ഒന്നിച്ച്. രോഗികൾക്ക് മരുന്നുകുറിക്കാനുള്ള ബുക്കും നല്കും. ഓരോ മാസവും നിശ്ചിതദിവസം ഡോക്ടറെ കാണാനെത്തുമ്പോൾ രോഗവിവരം ചോദിക്കും. രോഗിക്ക് എന്തെങ്കിലും മാറ്റമുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നാണ് മറുപടിയെങ്കിൽ ആദ്യം കഴിച്ചമരുന്നുകൾ ‘റിപ്പീറ്റ് ഓൾ’ എഴുതി വിടും. ഏതൊക്കെ മരുന്നാണ് നല്കേണ്ടത് എന്നകാര്യം പേജ് മറിച്ചുനോക്കി ഫാർമസിസ്റ്റുമാർ കണ്ടെത്തണം. അഞ്ചുവർഷം മുമ്പെഴുതിയ മരുന്നുവരെ ഇങ്ങനെ ആവർത്തിക്കുന്നതായി അസോസിയേഷൻ പറയുന്നു. മരുന്ന് എടുത്തുകൊടുക്കാൻ താമസം വരുന്നതിനാലും മാറിനല്കാൻ സാധ്യതയുള്ളതിനാലും ‘റിപ്പീറ്റ് ഓൾ’ ഒഴിവാക്കാൻ ഡിഎംഒ അധ്യക്ഷനായ പത്തനംതിട്ട ജില്ലാ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി കഴിഞ്ഞമാസം ഡോക്ടർമാർക്ക് നിർദേശം നല്കിയിരുന്നു.

കോവിഡ് കാലത്ത് പലരോഗികളും ഡോക്ടറെ നേരിൽകണ്ട് കുറിപ്പടി എഴുതിക്കാതെ ഫാർമസിയിൽനിന്ന് മരുന്നുകൾ വാങ്ങിയിരുന്നു. പതിവായി കഴിക്കുന്നതായതുകൊണ്ട് അന്നതൊക്കെ നല്കി. കോവിഡിന്റെ പ്രശ്നങ്ങൾ തീർന്നിട്ടും പല ആശുപത്രികളിലും ഇതേരീതി തുടരുന്നതായും അസോസിയേഷൻ ആരോപിക്കുന്നു.

കൃത്യമായി ഓരോതവണയും എഴുതുന്നതാണ് രീതി

മരുന്ന് കൃത്യമായി ഓരോ തവണയും എഴുതുന്നതാണ് ശരിയായ രീതിയെന്ന് കോട്ടയം മെഡിക്കൽ കോളേജ് റിട്ട. ആർഎംഒ ഡോ. എം.സി. ടോമിച്ചൻ പറയുന്നു. ആവർത്തനത്തിന് എഴുതിയ കുറിപ്പടി ദുരുപയോ​ഗം ചെയ്യുന്നു എന്ന തോന്നലുണ്ട്. റിപ്പീറ്റ് ഓൾ കുറിപ്പുകളിൽ ഫാർമസിസ്റ്റുകളും ജാ​ഗ്രത പുലർത്തണം.

മരുന്നിന്റെ പേരെഴുതണം- ഐഎംഎ

മരുന്നിന്റെ പേര് കുറിപ്പടിയിൽ പൂർണമായും എഴുതുന്നതാണ് ശരിയായ രീതിയെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിവാസൻ പറയുന്നു. ഫാർമസിസ്റ്റുകൾക്ക് മരുന്ന് മാറിപ്പോകാതിരിക്കാനിത് സഹായിക്കും. തിരക്കുകൊണ്ടാകും ചിലർ റിപ്പീറ്റ് ഓൾ എന്നെഴുതുന്നത്. എല്ലാവരും അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല.

Related Posts

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം
UPDATES

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

July 28, 2025
മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ
UPDATES

മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ

July 28, 2025
സി ശിവശങ്കരൻ മാസ്റ്റർക്ക് പെൻഷനേഴ്‌സ് യൂണിയന്റെ അനുമോദനം
UPDATES

സി ശിവശങ്കരൻ മാസ്റ്റർക്ക് പെൻഷനേഴ്‌സ് യൂണിയന്റെ അനുമോദനം

July 28, 2025
റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.
UPDATES

റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.

July 28, 2025
അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
UPDATES

അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 28, 2025
കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്
UPDATES

കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്

July 27, 2025
Next Post
അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

അമ്പലമുക്ക് വിനീത വധക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

Recent News

മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ്: സിസ്റ്റർ പ്രീതി ഒന്നാം പ്രതി, സിസ്റ്റർ വന്ദന രണ്ടാം പ്രതി

മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ്: സിസ്റ്റർ പ്രീതി ഒന്നാം പ്രതി, സിസ്റ്റർ വന്ദന രണ്ടാം പ്രതി

July 28, 2025
വഞ്ചനാക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്

വഞ്ചനാക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും നോട്ടീസ്

July 28, 2025
സഹോദരി മരിക്കുന്നത് വരെ ഭർത്താവ് പുറത്ത് കാത്തിരുന്നു’; ഷിംനയുടെ സഹോദരൻ

സഹോദരി മരിക്കുന്നത് വരെ ഭർത്താവ് പുറത്ത് കാത്തിരുന്നു’; ഷിംനയുടെ സഹോദരൻ

July 28, 2025
ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

ബംഗാളിയുടെ 72.60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ; തട്ടിപ്പ് ഓൺലൈൻ ഓഹരിനിക്ഷേപത്തിന്റെ പേരിൽ

July 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025