കുന്നംകുളം: ചൂണ്ടലിൽ കെഎസ്ആർടിസി ബസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. പുതുശ്ശേരി സ്വദേശി തെക്കേക്കര വീട്ടിൽ 50 വയസ്സുള്ള തോമസാണ് മരിച്ചത്.ഞായറാഴ്ച രാത്രി 8:45നാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്ത് നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ തിരിയുന്നതിനിടെ എതിർ ദിശയിൽ വരികയായിരുന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്കൂട്ടർ യാത്രികന്റെ തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു എന്ന് പറയുന്നു. സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ കരുവന്നൂർ സ്വദേശി 45 വയസ്സുള്ള സജീഷിനെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സ്കൂട്ടര്‍ യാത്രികന്റെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.









