കൊച്ചി മറൈന്‍ഡ്രൈവ് ക്വീന്‍സ് വോക്വേയില്‍ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യയോടൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ അബ്ദുല്‍ ഹക്കീം (25), അന്‍സാര്‍ (28) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കുടുംബത്തോടൊപ്പം വോക്വേയില്‍ എത്തിയ യുവതിയെ ഇരുവരും ശല്യം ചെയ്യുകയും ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച യുവതിയുടെ ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ഇവര്‍ സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഡി ഹണ്ട് പരിശോധനയിലുണ്ടായിരുന്ന സെന്‍ട്രല്‍ പൊലീസ് സംഘം ഇരുവരെയും സ്ഥലത്തു വെച്ചു തന്നെ പിടികൂടുകയായിരുന്നു. പിടികൂടിയ ഉടന്‍ പൊലീസ് വാഹനത്തിന്റെ ചില്ല് ഇടിച്ചു പൊട്ടിക്കാന്‍ ഇരുവരും ശ്രമിച്ചു.
പൊതുസ്ഥലത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും പൊലീസ് വാഹനം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചിരുന്ന ഇരുവര്‍ക്കുമെതിരെയും വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്ന ക്വീന്‍സ് വോക്വേയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ പൊലീസ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.