യുവാക്കൾക്കിടയിൽ വ്യാപകമാകുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമകളല്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. എന്നാൽ ഉത്തരവാദിത്വപ്പെട്ടവർ സിനിമക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സംഘടന പ്രസ്താവനയിൽ കുറ്റപ്പെടുത്തി.കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമയാണെന്ന വാദം അസംബന്ധവും അബദ്ധജഡിലവുമാണ്. ലഹരിയാണ് വില്ലൻ , അത് നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയണം. ലഹരി വ്യാപനം തടയാൻ ഉത്തരവാദിത്വപ്പെട്ടവർ സിനിമയെ പഴിചാരുന്നുവെന്നും സംഘടന കുറ്റപ്പെടുത്തി. സിനിമ ഉയർത്തിപ്പിടിക്കുന്നത് മനുഷ്യ പക്ഷത്തിൻ്റെ രാഷ്ട്രീയമാണ്.നാർകോട്ടിക്ക് ഈസ് എ ഡെർട്ടി ബിസിനസ്സ് എന്ന് ജനപ്രിയ നായകരെ കൊണ്ട് പറയിച്ച സംവിധായകരാണ് മലയാള സിനിമയിൽ ഉള്ളത് എന്നും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.