• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഉമ്മയ്ക്ക് 65 ലക്ഷം കടം; കൊലയ്ക്കുശേഷം 40,000 രൂപ കടക്കാർക്ക് അയച്ചുനൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ

cntv team by cntv team
February 26, 2025
in Crime, Kerala
A A
ഉമ്മയ്ക്ക് 65 ലക്ഷം കടം; കൊലയ്ക്കുശേഷം 40,000 രൂപ കടക്കാർക്ക് അയച്ചുനൽകി; വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ
0
SHARES
1.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിൽ അന്വേഷണസംഘം. പ്രതി അഫാന്റെ ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപയുടെ കടമുണ്ടെന്ന് പൊലീസ് പറഞ്ഞു. മുത്തശ്ശിയെ കൊലപ്പെടുത്തിയശേഷം അഫാന്‍ കടങ്ങള്‍ വീട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. സല്‍മാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയില്‍ 40,000 രൂപ സ്വന്തം അക്കൗണ്ട് വഴി അഫാന്‍ കടക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.ബാക്കി പണം ഉപയോഗിച്ചാണ് ഭക്ഷണവും മദ്യവും വാങ്ങിച്ചത്. അനുജനെ കൊലപ്പെടുത്തിയ ശേഷം കയ്യിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിന് സമീപം വിതറി. വിദേശത്ത് പിതാവ് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിച്ചിരുന്നു. ജീവിതനിലവാരം ഇടിഞ്ഞതും ഒന്നിനും കയ്യില്‍ പണമില്ലാതെ വന്നതും അഫാനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാൻ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്നേഹിച്ച പെൺകുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അലട്ടിയിരുന്നു.മുത്തശ്ശിയാണ് ഇടയ്ക്കിടെ പണം നല്‍കിയിരുന്നത്. മറ്റു ബന്ധുക്കളും കുറച്ചു പണം നല്‍കി. എന്നാല്‍, പണം തിരികെ ലഭിക്കാനുള്ള ചിലര്‍ ശല്യപ്പെടുത്താന്‍ തുടങ്ങി. പിതാവ് അബ്ദുല്‍ റഹീം വിദേശത്തു ബിസിനസ് നടത്തി കടബാധ്യത വരുത്തി. പണം മടക്കി നല്‍കാത്തതിനാല്‍ അദ്ദേഹം യാത്രാവിലക്ക് നേരിടുകയാണ്. ഇതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് കുടുംബം ചിന്തിച്ചു. എന്നാല്‍ മരിച്ചില്ലെങ്കിലോ എന്ന ആശങ്കയെ തുടര്‍ന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്.വ്യാഴാഴ്ച അഫാനും ഫർസാനയും സ്വർണം പണയം വെച്ചത് കടബാധ്യതകളിൽ ചിലത് തീർക്കാനായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും സൗദിയിലുള്ള കടങ്ങള്‍ മാത്രമേയുള്ളൂവെന്നും സൗദിയില്‍ കച്ചവടം ചെയ്യുന്ന റഹീം പറഞ്ഞിരുന്നു. സാമ്പത്തിക ബാധ്യതയെപ്പറ്റിയോ പെണ്‍കുട്ടിയുമായുള്ള ബന്ധത്തെപ്പറ്റിയോ തന്നെ അറിയിച്ചിട്ടില്ലെന്നും റഹീം വ്യക്തമാക്കി.

Related Posts

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Crime

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
0
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി
Crime

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
2
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു
Kerala

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.1k
തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്
Kerala

തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

August 6, 2026
39
മദ്യക്കുപ്പി തിരിച്ചു നല്‍കിയാല്‍ 20 രൂപ: പദ്ധതി നിര്‍ത്തിയത് ഓണം വരെ മാത്രം; വ്യക്തമാക്കി എക്സൈസ് മന്ത്രി
Kerala

മദ്യക്കുപ്പി തിരിച്ചു നല്‍കിയാല്‍ 20 രൂപ: പദ്ധതി നിര്‍ത്തിയത് ഓണം വരെ മാത്രം; വ്യക്തമാക്കി എക്സൈസ് മന്ത്രി

August 6, 2026
21
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
79
Next Post
പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ്സ് മറിഞ്ഞു’നിരവധി പേര്‍ക്ക് പരിക്ക് ‘അപകടത്തില്‍  പെട്ടത് തൃശൂരിലേക്ക് പോയിരുന്ന പാരസൈഡ് ബസ്

പുത്തനത്താണി ചുങ്കം ദേശീയപാതയിൽ സ്വകാര്യ ബസ്സ് മറിഞ്ഞു'നിരവധി പേര്‍ക്ക് പരിക്ക് 'അപകടത്തില്‍ പെട്ടത് തൃശൂരിലേക്ക് പോയിരുന്ന പാരസൈഡ് ബസ്

Recent News

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അധ്യാപകർ അറസ്റ്റിലായ എംഡിഎംഎ കേസ്; മുഖ്യപ്രതി കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

August 6, 2026
0
‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

‘ഒളിവിലുള്ള എന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ’; പൊലീസിനെ വെല്ലുവിളിച്ച് വീണ്ടും അർജുൻ ആയങ്കി

August 6, 2026
2
കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് വാഹനാപകടം ‘നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു’ഒരു മരണം’നിരവധി പേര്‍ക്ക് പരിക്കേറ്റു

August 6, 2026
1.1k
തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

തിരൂരില്‍ 10,430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസ്; ഒരു വർഷത്തിന് ശേഷം അറസ്റ്റ്

August 6, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025